ശുചീകരണങ്ങള്‍ക്ക് തുടക്കം: മാലിന്യമുക്ത പ്രഖ്യാപനം 29ന്

navakerlam
വെബ് ഡെസ്ക്

Published on Mar 02, 2025, 12:34 AM | 1 min read

തിരുവനന്തപുരം: മാലിന്യമുക്ത പ്രഖ്യാപനത്തിന്‌ ആഴ്‌ചകൾമാത്രം ശേഷിക്കേ, ശുചീകരണപ്രവർത്തനങ്ങൾ അതിവേഗം മുന്നോട്ട്‌. കർമപദ്ധതി പൂർത്തീകരിക്കാനുള്ള പ്രവർത്തന കലണ്ടർ പ്രകാരം വാർഡ്തല ശുചിത്വ ആരോഗ്യസമിതികൾ 10നകം ചേരണം. എട്ടിനും 15നുമകം ഓരോ വാർഡിലും പ്രവർത്തനം ആരംഭിക്കേണ്ട പ്രവൃത്തികളുടെ മുൻഗണന നിശ്ചയിക്കണം. 30നകം ഓരോ വാർഡിലെയും മാർക്കറ്റുകൾ, ആശുപത്രി പരിസരം, ഓഫീസുകൾ, പബ്ലിക്ക് കംഫർട്ട് സ്റ്റേഷൻ എന്നിവയുടെ ശുചീകരണം പൂർത്തിയാക്കണം.


25നും 30നുമകം വാർ‍ഡ്തല പ്രവർത്തനങ്ങൾ ഡോക്യുമെന്റ് ചെയ്ത് രജിസ്റ്ററിൽ രേഖപ്പെടുത്തി ശുചിത്വാരോഗ്യ കമ്മിറ്റി മുമ്പാകെ സമർപ്പിക്കണം. ഏപ്രില്‍ 15നകം വാർ‍ഡ്തല പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വൗച്ചറുകളും ബില്ലുകളും കമ്മിറ്റിയില്‍ അംഗീകരിക്കണം. 10 മുതൽ മെയ് 20 വരെ ചെറുമാലിന്യക്കൂനങ്ങൾ നീക്കം ചെയ്യൽ, പാതയോരങ്ങൾ, പൊതു ഇടങ്ങൾ എന്നിവ വൃത്തിയാക്കൽ. സ്ഥാപനങ്ങളിലെ കൊതുകിന്റെ ഉറവിടം നശിപ്പിക്കലിനായി "വൃത്തിയുള്ള സ്ഥാപനങ്ങൾ' എന്ന ക്യാമ്പയിൻ 10 മുതൽ 30 വരെ സംഘടിപ്പിക്കണം. 25നകം കച്ചവട സ്ഥാപനങ്ങൾ, ചന്തകൾ, ജനങ്ങൾ തിങ്ങിക്കൂടുന്ന ഇടങ്ങൾ, തോട്ടങ്ങൾ എന്നിവിടങ്ങളിലെ കൊതുകിന്റെ ഉറവിട നശീകരണം നടത്തണം. 28നകം ജലാശയങ്ങൾ വൃത്തിയാക്കൽ, വെള്ളക്കെട്ടുകൾ ഒഴിവാക്കൽ എന്നീ പ്രവർത്തനങ്ങളും വാർഡിന്റെ പൂർണമായും വൃത്തിയാക്കലും നടത്തണം. 29ന് മാലിന്യമുക്ത വാർഡ് പ്രഖ്യാപനം നടത്തും.



deshabhimani section

Related News

View More
0 comments
Sort by

Home