print edition മലയാള സർവകലാശാലയിൽ എസ്എഫ്ഐക്ക് ഉജ്വലവിജയം

തിരൂർ
തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലാ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും വിജയക്കൊടി പാറിച്ച് എസ്‌എഫ്‌ഐ. ജനറൽ സീറ്റുകളിൽ 250ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയം. 21 സീറ്റിൽ ഒന്പത് ജനറൽ സീറ്റിലും 11 അസോസിയേഷൻ, യുജി പ്രതിനിധി സീറ്റിലുമാണ് എസ്എഫ്ഐ വിജയിച്ചത്. ഒരു ജനറൽ സീറ്റിലും എട്ട് അസോസിയേഷൻ സീറ്റിലും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
വർഗീയതയും നുണപ്രചാരണവും നടത്തിയാണ് എംഎസ്എഫും കെഎസ്‌യുവും തെരഞ്ഞെടുപ്പിനെ നേരിട്ടത്. വിദ്യാർഥികളെ ആക്രമിച്ചും ഭീഷണിപ്പെടുത്തിയും യുഡിഎസ്എഫ് ക്യാമ്പസിൽ പ്രകോപനം സൃഷ്ടിച്ചു. വോട്ടെണ്ണൽ നടക്കുന്നതിനിടെ എസ്എഫ്ഐ വലിയ ഭൂരിപക്ഷത്തിൽ മേൽക്കോയ്മ നേടിയപ്പോഴും പലതവണ റി കൗണ്ടിങ് വിളിച്ച് ഫലപ്രഖ്യാപനം വൈകിപ്പിക്കാനും യുഡിഎസ്‌എഫ് നേതാക്കൾ ശ്രമിച്ചു.
തമീം റഹ്മാൻ (ചെയർപേഴ്‌സൺ), പി എം അശ്വിൻ, കെ പി നവീന നാരായണൻ (വൈസ് ചെയർപേഴ്സൺമാർ), പി ഗോകുൽ, ഇ അനുശ്രീ (ജോയിന്റ് സെക്രട്ടറിമാർ), എൻ അഭിനവ് (ജനറൽ സെക്രട്ടറി), എസ് നവിൻ (മാഗസിൻ എഡിറ്റർ), കെ പി വന്ദന (ഫൈൻ ആർട്സ്), കെ പി ശ്രീരാഗ് (സ്‌പോർട്സ് സെക്രട്ടറി), ഖാജാ സ്വാലിഹ് (ബിരുദ പ്രതിനിധി) എന്നിവരാണ് ജനറൽ സീറ്റുകളിലേക്ക് ജയിച്ചത്.








0 comments