മാള ബാങ്കിലെ തട്ടിപ്പ് ; കോൺഗ്രസ് നേതാക്കളിൽനിന്ന് 10 കോടി പിടിച്ചെടുക്കും

മാള
മാള സർവീസ് സഹകരണ ബാങ്കിൽനിന്ന് തട്ടിയ 10 കോടി രൂപ ഡിസിസി മുൻ ജനറൽ സെക്രട്ടറിയും ബാങ്ക് പ്രസിഡന്റുമായിരുന്ന എ ആർ രാധാകൃഷ്‌ണനടക്കം 21 ഭരണസമിതി അംഗങ്ങളിൽനിന്ന് പിടിച്ചെടുക്കും. വഴിവിട്ട വായ്‌പകളെടുത്ത് തട്ടിയ പണം തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് സഹകരണവകുപ്പ് 68(2) പ്രകാരം 21 നോട്ടീസ് നൽകി. ഇവർക്കെതിരെ മാള പൊലീസ് കേസെടുത്തിരുന്നു.
ഭരണസമിതി അംഗങ്ങളും അടയ്‌ക്കേണ്ട തുകയും (ലക്ഷത്തിൽ):
എ ആർ രാധാകൃഷ്‌ണൻ (93.01 ), അബ്‌ദുള്ളക്കുട്ടി പുത്തനങ്ങാടി (27.26), ബിന്ദു പ്രദീപ് (90.02), ജെയ്‌സൺ വർഗീസ് (93.0), ജിമ്മി ജോയ് (79.21), ജോഷി പെരേപ്പാടൻ (3.14), ടി പി കൃഷ്‌ണൻകുട്ടി (91.30), നിയാസ് പുത്തനങ്ങാടി (2.38), പി സി ഗോപി (94.81), പി കെ ഗോപി (3.32), പോൾസൻ ഒളാട്ടുപുറം (2.38), പ്രീജ ഉണ്ണിക്കൃഷ്‌ണൻ (53.22), ഷിന്റോ എടാട്ടുകാരൻ (2.38), സിന്ധു അശോകൻ (91.68), തോമസ് പഞ്ഞിക്കാരൻ (90.66), വിജയ കുറുപ്പ് (1.03), വിൽസൻ കാഞ്ഞൂത്തറ (2.38), ബൈജു വാണിയമ്പിള്ളി (1.03), പി ഐ ജോർജ് (92.32), എം ജെ ജോയ് (1.03), സെൻസൻ അറയ്‌ക്കൽ (92.02).
നാലതിരിലും വഴിയില്ലാത്ത ഭൂമി ഈടായി വായ്‌പ നൽകിയിട്ടുണ്ട്. ഇത്തരം വായ്‌പകൾ കുടിശ്ശികയായി. ലേല നടപടികൾ സ്വീകരിച്ചിട്ടും 2023 ഓഡിറ്റ് പ്രകാരം 22.32 കോടിയാണ് നഷ്‌ടം.









0 comments