ലിസ്റ്റ് അട്ടിമറിക്ക് പിന്നില്‍ ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും
print edition 10 ലക്ഷം വാങ്ങി സ്ഥാനാർഥിപ്പട്ടിക അട്ടിമറിച്ചു ; മഹിളാ കോൺഗ്രസ് നേതാവിന്റെ വെളിപ്പെടുത്തൽ

പാലക്കാട്
പിരായിരി പഞ്ചായത്തിലെ 15 –ാം വാർഡിൽ കോർ കമ്മിറ്റി നൽകിയ സ്ഥാനാർഥിപ്പട്ടിക അട്ടിമറിച്ച് പുറത്തുള്ളയാൾക്ക് സീറ്റ് നൽകാൻ 10 ലക്ഷം രൂപ ഡിസിസി നേതൃത്വം വാങ്ങിയെന്ന് മഹിളാ കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി പ്രീജ സുരേഷ്. നാലുപേർ പങ്കെടുത്ത കോർകമ്മിറ്റി തന്റെ പേര് മാത്രമാണ് ഡിസിസിക്ക് അയച്ചത്. എന്നാൽ ഭൂമാഫിയയിൽനിന്ന് പണം വാങ്ങി തന്നെ ഒഴിവാക്കി. രാഹുൽ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറന്പിലിന്റെയും നിർദേശപ്രകാരമാണ് ലിസ്‌റ്റ് അട്ടിമറിച്ചതെന്നും പ്രീജ ആരോപിച്ചു. കൽപ്പാത്തി രഥസംഗമ ദിനം ഷാഫ-ി പറന്പിൽ പാലക്കാട്ടെത്തിയാണ് തന്നെ പുറത്താക്കാൻ ചരടുവലിച്ചത്. പണം വാങ്ങി സ്ഥാനാർഥികളെ നിർത്തുന്നുവെന്ന് നേരത്തേ സൂചന കിട്ടിയിരുന്നു. വാർഡ് കമ്മിറ്റിയിൽ ബിജെപിക്കാർ ഉൾപ്പെടെ പങ്കെടുത്തത് ചോദ്യം ചെയ്‌തതിന് പിരായിരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാദിക് ബാഷയെ കൈയേറ്റം ചെയ്‌തെന്നും പ്രീജ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിൽ വ്യാജനാണെന്ന് എല്ലാവരും പറയുന്നുണ്ട്. എന്നാൽ ഞങ്ങൾ അത് കാര്യമാക്കിയില്ല. ഇപ്പോൾ അനുഭവത്തിന്റെ വെളിച്ചത്തിൽ എല്ലാം ബോധ്യമായി. സാധാരണക്കാരായ പാർടി പ്രവർത്തകരെ പാടെ അവഗണിക്കുകയാണ്. ഷാഫി ഇറക്കുമതിചെയ്‌ത ഇൗ നേതാവ് മുതലാളിമാർക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നത്. ഓരോ വാർഡിലേയും സ്ഥാനാർഥികളെ ഇത്രരൂപയ്‌ക്ക് കണക്കുപറഞ്ഞ് ഉറപ്പിക്കുന്നു. ഡിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ള നേതാക്കൾ അതിൽ പങ്കാളികളാണെന്നും പ്രീജ സുരേഷ് മാധ്യമങ്ങൾക്കയച്ച വീഡിയോ സന്ദേശത്തിൽ പറഞ്ഞു. 2010–15 കാലയളവിൽ പിരായിരി പഞ്ചായത്ത് അംഗമായിരുന്ന ഇവർ പിരായിരി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാണ്.








0 comments