മിനി പാകിസ്ഥാൻ പരാമർശം; മഹാരാഷ്ട്രയിലെ ബിജെപി മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാർഹം: ഡിവൈഎഫ്ഐ

തിരുവനന്തപുരം > കേരളത്തെ മിനി പാകിസ്ഥാനെന്ന് ആക്ഷേപിച്ച മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി നിതേഷ് റാണയുടെ പ്രസ്താവന അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് ഡിവൈഎഫ്ഐ. സംഘപരിവാർ വിരുദ്ധ രാഷ്ട്രീയം നിലനിൽക്കുന്ന ഭൂപ്രദേശങ്ങളെ ആക്ഷേപിക്കുന്ന ഇത്തരം പ്രസ്താവനകൾ രാജ്യവിരുദ്ധവും പ്രകോപനപരവുമാണ്. സംഘപരിവാറിന് കേരളത്തോടുള്ള സമീപനത്തിൻ്റെ പ്രതിഫലനമാണ് മഹാരാഷ്ട്ര മന്ത്രിയുടെ പ്രസ്താവനയെന്നും ഡിവൈഎഫ്ഐ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
വിദ്വേഷ പ്രചരണം നടത്തി സംസ്ഥാനങ്ങളെ ഒറ്റപ്പെടുത്തുന്ന പ്രവണത രാജ്യം ഭരിക്കുന്ന പാർട്ടി തുടരുന്നത് ജനാധിപത്യവിരുദ്ധമാണ്. കേരളത്തെ മിനി പാകിസ്ഥാൻ എന്ന് ആക്ഷേപിച്ച നിതേഷ് റാണയെ മന്ത്രിസ്ഥാനത്തു നിന്ന് പുറത്താക്കണം. അദ്ദേഹത്തിന്റെ പ്രസ്താവനയിൽ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും ഡിവൈഎഫ്ഐ കുറിച്ചു.









0 comments