തെറ്റായ പ്രവണതകളെ അംഗീകരിക്കില്ല : എം വി ഗോവിന്ദൻ

കോഴിക്കോട്
തെറ്റായ പ്രവണതകളെ പാർടിയും സർക്കാരും അംഗീകരിക്കില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തിരുവനന്തപുരത്ത് ദളിത് യുവതി പൊലീസ് സ്റ്റേഷനിൽ അപമാനിക്കപ്പെട്ടെന്ന ആരോപണത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
എൽഡിഎഫ് സർക്കാർ മൂന്നാം തവണയും അധികാരത്തിലെത്തും. ഇക്കാര്യത്തിൽ ഒരാശങ്കയുമില്ല. യുഡിഎഫിന് ഭരണം ലഭിക്കില്ലെന്ന് കെ സുധാകരനുപോലും പറയേണ്ടിവന്നു. മുഖ്യമന്ത്രിയാകാൻ കുറേയാളുകൾ ഒരുങ്ങിയിട്ടുണ്ടെന്നും ഒന്നും നടക്കാൻ പോകുന്നില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.
വലതുപക്ഷവും മാധ്യമങ്ങളും സർക്കാരിനും പാർടിക്കുമെതിരെ കള്ളപ്രചാരണങ്ങൾ നടത്താൻ ശ്രമിക്കുകയാന്നെന്നും എം വി ഗോവിന്ദൻ പറഞ്ഞു.









0 comments