അടൂരിന്റെ പ്രസ്താവന ഫ്യൂഡൽ ജീർണതയുടെ ഉള്ളടക്കത്തോടെ: എം വി ഗോവിന്ദൻ

എം വി ഗോവിന്ദൻ
തിരുവനന്തപുരം: സിനിമാ കോൺക്ലേവിലെ അടൂർ ഗോപാലകൃഷ്ണന്റെ പ്രസ്താവന ഫ്യൂഡൽ ജീർണതയുടെ ഉള്ളടക്കത്തോടെയുള്ളതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എന്താണ് ഉദ്ദേശിച്ചതെന്ന് അടൂർ ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. പക്ഷേ ഫ്യൂഡൽ ജീർണതയുടെ ഭാഷാപരമായ ഉള്ളടക്കത്തോടെ തന്നെയാണ് ഇങ്ങനെയുള്ള പലരും സംസാരിക്കുന്നത് എന്ന് ഉറപ്പായിട്ടും പറയാനാകും. ജനാധിപത്യ സമൂഹത്തോട് ചെയ്യുന്ന ഏറ്റവും വലിയ നീതികേടാണ് ഇതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
കേരളീയ സമൂഹം ഫ്യൂഡൽ സംസ്കാരത്തിന്റെ ആശയതലത്തിൽനിന്നും നല്ലതുപോലെ മുന്നേറിയിട്ടുണ്ട്. ജാതി വ്യവസ്ഥയുടെ ജീർണത നല്ലതുപോലെ കുറഞ്ഞു. അടൂരിന്റെ പ്രസ്താവനയിൽ സർക്കാരിന്റെ നിലപാട് ആ വേദിയിൽ മന്ത്രി തന്നെ വ്യക്തമാക്കിയതാണെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.









0 comments