അനന്തുവിന് അന്ത്യാഞ്ജലി അർപ്പിച്ച് എം സ്വരാജ്

എം സ്വരാജ് അനന്തുവിന് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു ഫോട്ടോ : മിഥുൻ അനിലമിത്രൻ
നിലമ്പൂർ: വഴിക്കടവ് വെള്ളക്കട്ടയിൽ ഷോക്കേറ്റ് മരിച്ച വിദ്യാർഥി അനന്തുവിന് അന്ത്യാഞ്ജലി അർപ്പിച്ച് എം സ്വരാജ്. കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും അവരുടെ ദുഖത്തിൽ പങ്ക് ചേരുന്നതായും സ്വരാജ് അറിയിച്ചു.
അനന്തുവിന് അന്ത്യാഞ്ജലി അർപ്പിച്ച് എം സ്വരാജ് | ഫോട്ടോ: മിഥുൻ അനില മിത്രൻ
അനന്തുവിന്റെ കുടുംബാംഗങ്ങൾക്കൊപ്പം എം സ്വരാജ് | ഫോട്ടോ: മിഥുൻ അനില മിത്രൻ
ശനി രാത്രിയാണ് വഴിക്കടവിൽ പത്താം ക്ലാസ് വിദ്യാർഥി അനന്തു പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുകുട്ടികൾക്കും ഷോക്കേറ്റു. ഷാനു, യദു എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ കുട്ടികളിൽ ഒരാൾ നിലമ്പൂർ ജില്ലാ ആശുപത്രിയിലും മറ്റേയാൾ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ഇരുവരും അപകടനില തരണം ചെയ്തു. വല ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടെ വെള്ളത്തിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.









0 comments