എം ആർ അജിത് കുമാറിനെതിരായ കേസ് ; അന്വേഷണ റിപ്പോർട്ട് തള്ളി

തിരുവനന്തപുരം
എഡിജിപി എം ആർ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിലെ വിജിലൻസ് അന്വേഷണ റിപ്പോർട്ട് പ്രത്യേക വിജിലൻസ് കോടതി തള്ളി.വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി നേരിട്ട് അന്വേഷിക്കുമെന്നും ജഡ്ജി എം മനോജ് ഉത്തരവിൽ പറഞ്ഞു. അന്വേഷണത്തിൽ വിജിലൻസ് മാന്വൽ പാലിച്ചില്ലെന്നും പരാതിക്കാരുടെ മൊഴിയെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ തയ്യാറായില്ലെന്നും ഉത്തരവിൽ പറയുന്നു. ഹർജി നൽകിയ നെയ്യാറ്റിൻകര നാഗരാജിൽ നിന്ന് 30ന് കോടതി നേരിട്ട് മൊഴിയെടുക്കും.
അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് പി വി അൻവറിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസ് അന്വേഷണം നടത്തിയത്. അജിത് കുമാറും ഭാര്യാ സഹോദരനും കവടിയാറിൽ ഭൂമി വാങ്ങി വീട് പണിയുന്നത് അനധികൃത സ്വത്ത് കൊണ്ടാണെന്നായിരുന്നു പരാതി. ഈ കേസ് അന്വേഷണം ആരംഭിച്ച ഘട്ടത്തിലാണ് അഭിഭാഷകനായ നെയ്യാറ്റിൻകര നാഗരാജ് വിജിലൻസ് കോടതിയെ സമീപിച്ചത്.









0 comments