സർക്കാർ വാർഷികത്തിന്‌ ആശംസ നേർന്ന്‌ ഗായകൻ എം ജി ശ്രീകുമാർ

sree
avatar
സ്വന്തം ലേഖകൻ

Published on May 22, 2025, 07:52 PM | 1 min read

തിരുവനന്തപുരം: എൽഡിഎഫ്‌ സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്‌ ആശംസയർപ്പിച്ച്‌ പ്രശസ്‌ത ഗായകൻ എം ജി ശ്രീകുമാർ. വെള്ളയാഴ്‌ച തിരുവനന്തപുരത്ത്‌ നടക്കുന്ന ജില്ലാ അവലോകന യോഗത്തിലേക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണത്തിനുള്ള ഫേസ്‌ബുക്കിലൂടെ നൽകിയ മറുപടിയിലാണ്‌ ആശംസ നേർന്നത്‌.

‘ പ്രിയപ്പെട്ട വിജയേട്ട, എന്റെ ഈ ചടങ്ങിലേക്ക്‌ വിളിച്ചതിൽ ഒരുപാട്‌ സന്തോഷം. ഞാൻ അമേരിക്കയിൽ പ്രോഗ്രാമിലാണ്‌. 4ആം വാർഷികാഘോഷത്തിനു എന്റേയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ആശംസൾ’ എന്നാണ്‌ കുറിപ്പ്‌. മുഖ്യമന്ത്രിയുടെ കത്തും ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home