പിഴയടച്ചത് മാതൃകയാകാൻ: എം ജി ശ്രീകുമാർ

കൊച്ചി : പറമ്പിൽ വീണ കേടുവന്ന മാമ്പഴം കായലിലിട്ടതിന് എത്രയുംവേഗം പിഴയടച്ചത് മാതൃകയാകാനും പൊതുസമൂഹത്തിനാകെയുള്ള ബോധവൽക്കരണത്തിനുമാണെന്ന് ഗായകൻ എം ജി ശ്രീകുമാർ. ബോൾഗാട്ടിക്ക് സമീപത്തെ വീട്ടുവളപ്പിലെ മാവിൽനിന്ന് അണ്ണാൻ കടിച്ചിട്ട മാമ്പഴമാണ് വീട്ടുജോലിക്കാരി കടലാസിൽ പൊതിഞ്ഞ് കായലിൽ ഇട്ടത്.
മാങ്ങ പഴുത്ത് കായലിലേക്കും പറമ്പിലേക്കും വീഴാറുണ്ട്. പറമ്പിൽ വീണ മാമ്പഴം വെള്ളത്തിൽ ഇടാൻ പാടില്ലെന്ന് അവർക്ക് അറിയില്ലായിരുന്നു. സ്വന്തം വീടായതുകൊണ്ട് അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുളവുകാട് പഞ്ചായത്ത് എഴുതിത്തന്ന 25,000 രൂപ പിഴ അടച്ചു. മാലിന്യമുക്ത കേരളം എന്ന മുഖ്യമന്ത്രിയുടെ മുദ്രാവാക്യം മനസ്സിലുള്ളതിനാലാണ് പിഴ അടച്ച് നാടിനാകെ ബോധവൽക്കരണം നൽകാൻ തീരുമാനിച്ചത്–- എം ജി ശ്രീകുമാർ ചാനലുകളോട് പറഞ്ഞു.
കൊച്ചി കായൽത്തീരത്തെ ശ്രീകുമാറിന്റെ വീട്ടിൽനിന്ന് കടലാസുപൊതി വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്ന് പിഴയടയ്‌ക്കാൻ പഞ്ചായത്ത് നോട്ടീസ് നൽകിയത് വാർത്തയായിരുന്നു.









0 comments