തദ്ദേശസ്ഥാപനങ്ങൾക്ക് 213.43 കോടികൂടി

തിരുവനന്തപുരം
ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 213.43 കോടി രൂപകൂടി സംസ്ഥാന സർക്കാർ അനുവദിച്ചു. ഈ സാമ്പത്തിക വർഷത്തെ ജനറൽ പർപ്പസ് ഗ്രാന്റിന്റെ മൂന്നാം ഗഡുവാണിത്. പഞ്ചായത്തുകൾക്ക് 150.23 കോടി ലഭിക്കും. ബ്ലോക്ക് പഞ്ചായത്തുകൾക്ക് 11.23 കോടിയും ജില്ലാ പഞ്ചായത്തുകൾക്ക് 7.89 കോടിയുമുണ്ട്. മുനിസിപ്പാലിറ്റികൾക്ക് 25.83 കോടിയും കോർപറേഷനുകൾക്ക് 18.25 കോടിയുമാണ് അനുവദിച്ചത്.
ഈ സാമ്പത്തിക വർഷം രണ്ടുമാസത്തിൽ 4265 കോടി രൂപ തദ്ദേശസ്ഥാപനങ്ങൾക്കായി സർക്കാർ അനുവദിച്ചു. വികസനഫണ്ടിന്റെ ഒന്നാംഗഡുവായി 2150 കോടി രൂപ, ഉപാധിരഹിത ഫണ്ട് 78 കോടി രൂപ, മെയിന്റനൻസ് ഫണ്ടിന്റെ ആദ്യഗഡു 1396 കോടി രൂപ, ജനറൽ പർപ്പസ് ഫണ്ടിന്റെ മൂന്നു ഗഡു എന്നിവയാണ് നൽകിയത്. തദ്ദേശസ്ഥാപനങ്ങളുടെ ഈ സാമ്പത്തിക വർഷത്തെ പ്രധാന പദ്ധതി പ്രവർത്തനങ്ങൾക്കൊപ്പം സ്‌കൂളുകളും ആശുപത്രികളും റോഡുകളും അടക്കം ആസ്‌തികളുടെ പരിപാലനവുമായി ബന്ധപ്പെട്ട പ്രവൃത്തികളും ഏറ്റെടുക്കാനാകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.









0 comments