ഗൂഗിൾ മാപ്പ് നോക്കി യാത്ര: കാർ ഗായത്രിപ്പുഴയിലേക്ക് വീണു; യാത്രക്കാർ രക്ഷപ്പെട്ടു

car-falls-into-river
വെബ് ഡെസ്ക്

Published on Mar 17, 2025, 10:35 AM | 1 min read

തിരുവില്വാമല: തിരുവില്വാമല-കൊണ്ടാഴി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന എഴുന്നള്ളത്ത് കടവ് ചെക്ക് ഡാമിലുടെ സഞ്ചരിച്ച കാർ ഗായത്രിപ്പുഴയിൽ വീണു. കാർ യാത്രികരായ മലപ്പുറം കോട്ടക്കൽ ചേങ്ങോട്ടൂർ മന്താരത്തൊടി വീട്ടിൽ ബാലകൃഷ്ണൻ, സദാനന്ദൻ, വിശാലാക്ഷി, രുഗ്മിണി, കൃഷ്ണപ്രസാദ് എന്നിവർ അത്ഭുതകരമായി രക്ഷപ്പെട്ടു.


കുത്താമ്പുള്ളി നെയ്ത്തുഗ്രാമ ത്തിൽനിന്ന് വസ്ത്രങ്ങൾ വാങ്ങി മടങ്ങുന്നതിനിടെ ഞായറാഴ്ച രാത്രി ഏഴരയോടെയാണ് അപകടം. ഗൂഗിൾ മാപ്പ് നോക്കിയുള്ള യാത്രയ്ക്കിടെ തിരുവില്വാമല ഭാഗത്തുനിന്ന് ചെക്ക് ഡാമിലേക്കിറങ്ങിയ കാർ ദിശതെറ്റി പുഴയിലേക്ക് മറിയുകയായിരുന്നു. മറ്റൊരു കാറിൽ ഉണ്ടായിരുന്ന ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് പുഴയിലകപ്പെട്ടവരെ രക്ഷപ്പെടുത്തിയത്. കാർ വീണ ഭാഗത്ത് അഞ്ചടിയോളം വെള്ളം ഉണ്ടായിരുന്നു.


കരയിൽ നിന്ന് ഏകദേശം 30 മീറ്ററോളം താഴ്ചയിലേക്കാണ് കാർ പതിച്ചത്. പഴയന്നൂർ പൊലിസെത്തി മേൽനടപടികൾ സ്വീ കരിച്ചു. സ്ഥിരം അപകട മേഖല യായ ഇവിടെ ദിശാ സൂചികയും സംരക്ഷണ ഗ്രില്ലും സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.



deshabhimani section

Related News

0 comments
Sort by

Home