ലോക കേരള സഭ: കേരളത്തെ മാതൃകയാക്കാൻ കേന്ദ്ര സർക്കാർ

തിരുവനന്തപുരം: ലോക കേരള സഭയുടെ മാതൃക മറ്റ് സംസ്ഥാനങ്ങൾക്കും പരിചയപ്പെടുത്താൻ വിദേശകാര്യ മന്ത്രാലയം. ഇതിനായി ലോക കേരള സഭയുടെ വിശദവിവരങ്ങൾ തേടി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി അംഗൻ ബാനർജിയുടെ കത്ത് ചീഫ് സെക്രട്ടറിക്ക് ലഭിച്ചു. പാർലമെന്ററി സ്ഥിരം സമിതിയുടെ ശുപാർശ പ്രകാരമാണ് നടപടി.
കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യൻ പൗരന്മാരായ കേരളീയരുടെ പൊതുവേദിയാണ് ലോക കേരള സഭ. ലോക കേരളത്തിന് നേതൃത്വം കൊടുക്കുക എന്ന കടമ നിർവഹിക്കുകയാണ് സഭാ രൂപീകരണത്തിലൂടെ സംസ്ഥാന സർക്കാർ ചെയ്തത്. ഈ മാതൃക മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ.

ഏപ്രിലിൽ സമിതി പുറത്തിറക്കിയ റിപ്പോർട്ടിൽ ലോക കേരള സഭയെ പ്രശംസിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളിലും സമാനമായ പ്രവാസി കൂട്ടായ്മകൾ നടത്താൻ വിദേശകാര്യ മന്ത്രാലയം മുൻകൈയെടുക്കണം എന്നായിരുന്നു ശുപാർശ.









0 comments