അധികാര വികേന്ദ്രീകരണത്തിന്റെ സൗന്ദര്യം

decentralization
avatar
റഷീദ്‌ ആനപ്പുറം

Published on Nov 10, 2025, 03:16 PM | 3 min read

ജനാധിപത്യം അട്ടിമറിക്കുക എന്നത്‌ എക്കാലവും കോൺഗ്രസിന്‌ ഹരമാണ്‌. ജനങ്ങൾ തെരഞ്ഞെടുത്ത ഒരു സർക്കാരിനെ പിരിച്ചുവിട്ട കോൺഗ്രസിന്‌ എന്ത്‌ തദ്ദേശഭരണ സ്ഥാപനങ്ങൾ. 16 വർഷമാണ്‌ അവർ തെരഞ്ഞെടുപ്പ്‌ നടത്താതിരുന്നത്‌.1963 മുതൽ 1979 വരെ. അവിടെയും നിന്നില്ല ജനാധിപത്യ കശാപ്പ്‌. 1979ൽ തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ ഭരണസമിതികളുടെ കാലാവധി 1984ൽ അവസാനിച്ചിരുന്നു. എന്നാൽ തുടർഭരണം ഉദ്യോഗസ്ഥരെ ഏൽപിച്ചു മുഖ്യമന്ത്രിയായിരുന്ന സാക്ഷാൽ കെ കരുണാകരൻ. 1988ൽ ഇ കെ നായനാർ സർക്കാരാണ്‌ പിന്നീട്‌ തെരഞ്ഞെടുപ്പ്‌ നടത്തിയത്‌.

തിരുവനന്തപുരം: കേരളം വീണ്ടുമൊരു തദ്ദേശ തെരഞ്ഞെടുപ്പിന്‌ ഒരുങ്ങുമ്പോള്‍ അധികാര വികേന്ദ്രീകരണത്തിന്റെ സ‍ൗന്ദര്യവും അത്‌ തല്ലിക്കെടുത്താൻ നടത്തിയ നീക്കവും ചർച്ചയാകും. ലോകം അതിശയത്തോടെ നോക്കി കാണുകയും പഠിക്കുകയും ചെയ്‌ത അധികാര വികേന്ദ്രീകരണം എൽഡിഎഫ്‌ സർക്കാരുകളുടെ രാഷ്‌ട്രീയ ഇഛാശക്തിയുടെ തെളിവാണ്‌. എന്നാൽ ഇ‍ൗ ജനകീയ മാതൃകകൾ ഇല്ലാതാക്കിയും തദ്ദേശസ്ഥാപന ഭരണം ഉദ്യോഗസ്ഥരെ ഏൽപിച്ച്‌ ജനാധിപത്യത്തെ ഗളഛേദം ചെയ്യുകയും ചെയ്‌തത് തെരഞ്ഞെടുപ്പിൽ നാട്‌ ചർച്ച ചെയ്യും. രണ്ട്‌ മുന്നണികളും സർക്കാരുകളും ഇ‍ൗ രംഗത്ത്‌ നടത്തിയ പ്രവർത്തനങ്ങളുടെ താരതമ്യത്തിന്‌ കൂടി കേരളം സാക്ഷ്യം വഹിക്കാൻ പോകുകയാണ്‌.

ജനാധിപത്യം അട്ടിമറിക്കുക എന്നത്‌ എക്കാലവും കോൺഗ്രസിന്‌ ഹരമാണ്‌. ജനങ്ങൾ തെരഞ്ഞെടുത്ത ഒരു സർക്കാരിനെ പിരിച്ചുവിട്ട കോൺഗ്രസിന്‌ എന്ത്‌ തദ്ദേശഭരണ സ്ഥാപനങ്ങൾ. 16 വർഷമാണ്‌ അവർ തെരഞ്ഞെടുപ്പ്‌ നടത്താതിരുന്നത്‌.1963 മുതൽ 1979 വരെ. അവിടെയും നിന്നില്ല ജനാധിപത്യ കശാപ്പ്‌. 1979ൽ തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ ഭരണസമിതികളുടെ കാലാവധി 1984ൽ അവസാനിച്ചിരുന്നു. എന്നാൽ തുടർഭരണം ഉദ്യോഗസ്ഥരെ ഏൽപിച്ചു മുഖ്യമന്ത്രിയായിരുന്ന സാക്ഷാൽ കെ കരുണാകരൻ. 1988ൽ ഇ കെ നായനാർ സർക്കാരാണ്‌ പിന്നീട്‌ തെരഞ്ഞെടുപ്പ്‌ നടത്തിയത്‌.

അധികാര വികേന്ദ്രീരണത്തിന്റെ സ‍ൗന്ദര്യം

നവകേരളം രൂപപ്പെടുത്തുന്നതിൽ തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള പങ്ക്‌ വലുതാണ്‌. കേരളീയരുടെ ജീവിത ഗുനനിലവാര സൂചിക വികസിത രാജ്യങ്ങൾക്ക്‌ ഒപ്പമാണ്‌. ‘കേരള മാതൃക’ രൂപപ്പെട്ടത്‌ വിദ്യാഭ്യാസ രംഗത്തും, സാക്ഷരതയിലും ആരോഗ്യമേഖലയിലുമെല്ലാം നമ്മൾ കൈവരിച്ച ഉയർന്ന സൂചികകൾ ആണ്‌. അതിന്‌ ആക്കം കൂട്ടിയതിലും മുന്നോട്ട്‌ കൊണ്ടുപോയതിലും തദ്ദേശഭരണ സ്ഥാപനങ്ങളുടെ പങ്ക്‌ വലുതാണ്‌. അധികാരം താഴേതട്ടിലേക്ക്‌ നൽകിയ വികേന്ദ്രീകൃതാസൂത്രണമാണ്‌ അത്തരം ഒരു സാഹചര്യം കേരളത്തിൽ ഒരുക്കിയത്‌. എന്നാൽ ആ നീക്കത്തെ തകർക്കാനാണ്‌ കോൺഗ്രസും യുഡിഎഫും ശ്രമിച്ചത്‌.

അധികാര വികേന്ദ്രീകരണത്തിന്റെ അവകാശികൾ തങ്ങളാണ്‌ എന്നാണ്‌ എക്കാലവും കോൺഗ്രസിന്റെ വാദം. ഭരണഘടനയിൽ എഴുതിവെച്ചു എന്നത്‌ നേരാണ്‌. എന്നാൽ പ്രായോഗിക തലത്തിൽ അവ കൊണ്ടുവരാൻ കോൺഗ്രസ്‌ ഒന്നും ചെയ്‌തിരുന്നില്ല. അവ നടപ്പാക്കി രാജ്യത്തിന്‌ മാതൃക കാണിച്ച്‌ കൊടുത്തത്‌ കേരളമാണ്‌, എൽഡിഎഫ്‌ സർക്കാരുകളാണ്‌. 1967ലെ ഇഎംഎസ്‌ സർക്കാർ മുതൽ 2006ലെ വിഎസ്‌ അച്യുതാനന്ദൻ സർക്കാർവരെ അധികാരവികേന്ദ്രീകരണത്തിന്‌ നൽകിയ സംഭാവന വലുതാണ്‌.

1967ൽ ഇഎംഎസ്‌ സർക്കാർ അവതരിപ്പിച്ച കേരള പഞ്ചായത്ത് രാജ് ബില്ലാണ്‌ അധികാര വികേന്ദ്രീകരണത്തിന്റെ അടിത്തറ. അധികാര വികേന്ദ്രീകരണത്തിലെ ശക്തമായ സംവിധാനമായിരുന്നു ജില്ലാ ക‍ൗൺസിലുകൾ. ഇ കെ നായനാർ സർക്കാരാണ്‌ 1991 ജനുവരിയിൽ ജില്ലാ കൗൺസിൽ സംവിധാനം നടപ്പാക്കിയത്‌. വനിതകൾക്ക് ആദ്യമായി 30 ശതമാനം സംവരണവും നടപ്പാക്കി. ആദ്യ തെരഞ്ഞെടുപ്പിൽ ജില്ലാ ക‍ൗൺസിൽ ഭരണം എലഡിഎഫ്‌ തൂത്തുവാരിയതോടെ അങ്കലാപ്പിലായി യുഡിഎഫ്‌. തുടർന്ന്‌ കെ കരുണാകരൻ മന്ത്രിസഭ അധികാരമേറ്റതോടെ കാലാവധി തീരാൻ രണ്ടുവർഷം ബാക്കിനിൽക്കെ 1994 ഏപ്രിലിൽ ജില്ലാകൗൺസിൽ പിരിച്ചുവിട്ടു.

അധികാര വികേന്ദ്രീകരണത്തിന്റെ അവകാശികൾ തങ്ങളാണ്‌ എന്നാണ്‌ എക്കാലവും കോൺഗ്രസിന്റെ വാദം. ഭരണഘടനയിൽ എഴുതിവെച്ചു എന്നത്‌ നേരാണ്‌. എന്നാൽ പ്രായോഗിക തലത്തിൽ അവ കൊണ്ടുവരാൻ കോൺഗ്രസ്‌ ഒന്നും ചെയ്‌തിരുന്നില്ല. അവ നടപ്പാക്കി രാജ്യത്തിന്‌ മാതൃക കാണിച്ച്‌ കൊടുത്തത്‌ കേരളമാണ്‌, എൽഡിഎഫ്‌ സർക്കാരുകളാണ്‌. 1967ലെ ഇഎംഎസ്‌ സർക്കാർ മുതൽ 2006ലെ വിഎസ്‌ അച്യുതാനന്ദൻ സർക്കാർവരെ അധികാരവികേന്ദ്രീകരണത്തിന്‌ നൽകിയ സംഭാവന വലുതാണ്‌.

വി എസ്‌ അച്യുതാനന്ദൻ സർക്കാർ അധികാരത്തിൽ വന്നതോടെ സ്‌ത്രീ സംവരണം വർധിപ്പിച്ചു. അതുവരെ 30 ശതമാനമായിരുന്നത്‌ 50 ശതമാനമായി ഉയർത്തുകയായിരുന്നു. സ്‌ത്രീശാക്തീകരണത്തിന്റെ ഉദാത്ത മാതൃകയായി ആ തീരുമാനം. 2009ലെ തദ്ദേശ തെരഞ്ഞെടുപ്പിലാണ്‌ വനിതകൾക്ക്‌ 50 ശതമാനം സംവരണം നടപ്പാക്കിയത്‌.

ഇഎംഎസിന്റെ നേതൃത്വത്തിൽ നടന്ന കേരള പഠന കോൺഗ്രസിന്റെ തുടർച്ചയായാണ്‌ കേരളത്തിൽ വികേന്ദ്രീകൃതാസൂത്രണ പ്രക്രിയ ആരംഭിച്ചത്. അധികാരം താഴെതട്ടിലേക്ക്‌ എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ആസൂത്രണം, നിർവഹണം എന്നിവയിലൂടെ വികസന പ്രക്രിയയിൽ എല്ലാ ജനങ്ങൾക്കും പങ്കാളിത്തം ലഭിച്ചു. ഗ്രാമസഭകൾ എന്ന സംവിധാനം ആരംഭിച്ചു. അധികാരത്തിന്റെ വികേന്ദ്രീകരണമെന്നത്‌ ജനാധിപത്യ വികേന്ദ്രീകരണമായി മാറി. പദ്ധതി വിഹിതത്തിന് കൃത്യമായ മാനദണ്ഡമമുണ്ടാക്കി.

സംസ്ഥാന ബജറ്റിന്റെ 35 മുതല്‍ 40 ശതമാനംവരെ തദ്ദേശ സ്ഥാപനങ്ങൾക്കായി മാറ്റിവച്ചു. പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങളുടെ ക്ഷേമത്തിനായി കൂടുതൽ പദ്ധതികൾ ആസുത്രണം ചെയ്‌തു. കുട്ടികൾ, സ്‌ത്രീകൾ, വയോജനങ്ങൾ എന്നിവർക്കായും പദ്ധതികൾ വന്നു. ജനകീയതോട്‌ പോലുള്ള വലിയ ഒട്ടേറെ പദ്ധതികളിലൂടെ കേരളം ചരിത്രം സൃഷ്‌ടിച്ചു. ഉൽപാദന മേഖലയിൽ വലിയ കുതിപ്പുണ്ടായി. അതോടെ കേരളത്തിന്‍റെ അധികാര വികേന്ദ്രീകരണം ലോക ശ്രദ്ധ നേടി. രാജ്യത്തെ പല സംസ്ഥാനങ്ങളും കേരളത്തെ മാതൃകയാക്കി. കേരള മോഡൽ മറ്റ്‌ സംസ്ഥാനങ്ങളും പിന്തുടരണം എന്ന്‌ കാട്ടി കേന്ദ്ര ഗ്രാമവികസന മന്ത്രി തന്നെ സംസ്ഥാനങ്ങൾക്ക്‌ കത്തയച്ചു.

2009-10ൽ കേന്ദ്രസർക്കാർ പുരസ്‌കാരവും ലഭിച്ചു. എന്നാൽ 2001ല്‍ അധികാരത്തില്‍വന്ന യുഡിഎഫ് ‘കേരളാ ഡെവലപ്മെന്റ് പ്ലാന്‍' കൊണ്ടുവന്ന്‌ ജനകീയാസൂത്രണ പദ്ധതിയെ അട്ടിമറിക്കാൻ ശ്രമിച്ചു. 2006ൽ വീണ്ടും അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാർ അധികാര വികേന്ദ്രീകരണം കൂടുതൽ ശക്തമാക്കി. നിലവിലെ സർക്കാരും ജനകീയ വികസന മാതൃക കൂടുതൽ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകുന്നു. അതിനിടെ, ശ്രീലങ്ക, ബംഗ്ലാദേശ്, റഷ്യ, ദക്ഷിണാഫ്രിക്ക, ബ്രസീൽ തുടങ്ങി നിരവധി രാജ്യങ്ങൾ ജനകീയാസൂത്രണത്തെക്കുറിച്ച്‌ പഠിക്കാൻ കേരളത്തിലെത്തിയതും ഈ പദ്ധതിക്ക് ആഗോള തലത്തിൽ ലഭിച്ച അംഗീകാരമാണ്

deshabhimani section

Related News

View More
0 comments
Sort by

Home