കോണ്‍ഗ്രസ് വോട്ട് കുത്തനെ ഇടിഞ്ഞു; പാങ്ങോട് യുഡിഎഫ് സീറ്റില്‍ എസ്ഡിപിഐയ്‍ക്ക് വിജയം

പാങ്ങോട് (തിരുവനന്തപുരം): പാങ്ങോട് പഞ്ചായത്തിലെ പുലിപ്പാറ വാര്‍ഡില്‍ യുഡിഎഫ് സിറ്റിങ് സീറ്റില്‍ എസ്ഡിപിഐയ്‍ക്ക് വിജയം. കഴിഞ്ഞ തവണത്തേക്കാള്‍ വന്‍ വോട്ട് ചോര്‍ച്ചയുണ്ടായ യുഡിഎഫ് ഉപതെരഞ്ഞെടുപ്പില്‍ ഇവിടെ മൂന്നാമതായി. എസ്ഡിപിഐ സ്ഥാനാര്‍ഥി 674 വോട്ടുകൾ നേടിയപ്പോള്‍ എല്‍ഡിഎഫിന്‍റെ ടി എന്‍ സീമ 448 വോട്ടുകള്‍ നേടി രണ്ടാമതെത്തി. കോണ്‍ഗ്രസിന്റെ സബീന ഖരിമിന് 148 വോട്ടുകള്‍ മാത്രമാണ് നേടാനായത്. ബിജെപിയുടെ ബി എസ് അജയകുമാറിന് 39 വോട്ടുകള്‍ ലഭിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് 455 വോട്ടുകള്‍ ലഭിച്ചിരുന്നു. എസ്ഡിപിഐക്ക് 363 വോട്ടുകളും ബിജെപിക്ക് 125 വോട്ടുകളും ലഭിച്ചു. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും വോട്ട് ചോര്‍ച്ച കണക്കില്‍ വ്യക്തം. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 279 വോട്ടുകള്‍ നേടിയ എല്‍ഡിഎഫിന് ഇത്തവണ 169 വോട്ടുകള്‍ വര്‍ധിപ്പിക്കാനായി.
പുലിപ്പാറയിൽ കോൺഗ്രസ് അംഗം അബ്ദുൾ ഖരീം മരണപ്പെട്ടതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. പഞ്ചായത്തിൽ സിപിഐ എമ്മാണ് വലിയ ഒറ്റകക്ഷിയെങ്കിലും എസ്‌ഡിപിഐ, വെൽഫയർ പാർടി എന്നിവയുടെ പിന്തുണയോടെ കോൺഗ്രസിനാണ് ഭരണം. എൽഡിഎഫ് –-8, യുഡിഎഫ് 7–-, മറ്റുള്ളവർ–- 4 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.









0 comments