കോൺഗ്രസിന്റെയും ബിജെപിയുടെയും കുപ്രചാരണം വിലപ്പോയില്ല; ശ്രീവരാഹം നിലനിർത്തി എൽഡിഎഫ്

തിരുവനന്തപുരം : ബിജെപിയുടെയും കോൺഗ്രസിന്റെയും കുപ്രചാരണങ്ങൾ വ്യാപകമായിട്ടും ശ്രീവരാഹം വാർഡ് നിലനിർത്തി എൽഡിഎഫ്. കൗൺസിലറായിരുന്ന സിപിഐ അംഗം കെ വിജയകുമാറിന്റെ നിര്യാണത്തെ തുടർന്ന് നടത്തിയ ഉപതെരഞ്ഞെടുപ്പിലാണ് എൽഡിഎഫ് സ്ഥാനാർഥി വി ഹരികുമാർ വിജയിച്ചത്. സിപിഐ മണക്കാട് ലോക്കൽ കമ്മിറ്റി അംഗവും കിസാൻ സഭ തിരുവനന്തപുരം മണ്ഡലം ജോയിന്റ് സെക്രട്ടറിയുമായ ഹരികുമാർ ആകെ 1353 വോട്ടുകളാണ് ഹരികുമാർ നേടിയത്. മിനി ആർ (ബിജെപി), ബി സുരേഷ് കുമാർ(യുഡിഎഫ്) എന്നിവരായിരുന്നു എതിർ സ്ഥാനാർഥികൾ.
കോർപ്പറേഷനും സർക്കാരിനുമെതിരെ ബിജെപിയും കോൺഗ്രസും പ്രചാരണങ്ങൾ തകൃതിയായി നടത്തിയിട്ടും കോർപ്പറേഷൻ വാർഡിൽ ഹരികുമാർ മികച്ച ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. വൻ നേതാക്കളെ എത്തിച്ച് താരപ്രചരണം നടത്തിയിട്ടും കോൺഗ്രസിനെയും ബിജെപിയേയും ജനങ്ങൾ കൈവിട്ടു. 2020ലെ തെരഞ്ഞെടുപ്പിൽ 1459 വോട്ട് നേടിയായിരുന്നു വിജയകുമാർ ജയിച്ചത്. ബിജെപിക്ക് 1257 വോട്ടും യുഡിഎഫിന് 408 വോട്ടുമായിരുന്നു അന്ന് നേടാനായത്. കോൺഗ്രസിന്റെ വോട്ടിൽ കുത്തനെയുള്ള ഇടിവാണ് ഇത്തവണയുണ്ടായത്. കോർപറേഷനിൽ നിലവിൽ എൽഡിഎഫ് -51, യുഡിഎഫ് 10, ബിജെപി-34, സ്വതന്ത്രർ-5 എന്നിങ്ങനെയാണ് കക്ഷിനില.









0 comments