മെസി വരും ട്ടാ... അർജന്റീന ടീം കേരളത്തിലെത്തുമെന്ന് മന്ത്രി

തിരുവനന്തപുരം : ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയും ലോക ചാമ്പ്യന്മാരായ അർജന്റീന ടീമും കേരളത്തിലേക്ക്. കായിക മന്ത്രി വി അബ്ദുറഹിമാൻ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികൾ കൊച്ചിയിലെത്തും. ഒക്ടോബർ – നവംബർ മാസങ്ങളിൽ ഖത്തർ – സൗദി അറേബ്യ തുടങ്ങിയ ഏഷ്യൻ ടീമുകളുമായായി രണ്ട് കളികളിൽ ഏറ്റുമുട്ടാനാണ് സാധ്യത. ഒക്ടോബറിലാണ് ടീമിന്റെ ഇന്റർനാഷനൽ ബ്രേക്ക്.
മെസി എത്തുന്ന കാര്യത്തിൽ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് കായിക മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. സ്‌പോൺസർ പണമടയ്‌ക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അർജന്റീന ടീമിനും പ്രശ്നമില്ലെന്നും മന്ത്രി മുമ്പ് വ്യക്തമാക്കിയിരുന്നു.








0 comments