ലൈഫ് മിഷൻ അവാർഡ്: മലപ്പുറത്തിന് നേട്ടം; പെരിന്തൽമണ്ണ നഗരസഭയും അമരമ്പലം പഞ്ചായത്തും ഒന്നാമത്

തിരുവനന്തപുരം: ലൈഫ് മിഷൻ അവാർഡ് പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനത്തെത്തിയ പഞ്ചായത്തും നഗരസഭയും മലപ്പുറം ജില്ലയിലാണ്. ലൈഫ് ഭവനപദ്ധതി നിര്‍വഹണത്തില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ച ഗ്രാമപഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും പ്രോത്സാഹനമായി സംസ്ഥാനതലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നിശ്ചയിച്ചാണ് അവാര്‍ഡ് നല്‍കുന്നത്.
ഗ്രാമപഞ്ചായത്തുകളിൽ മലപ്പുറം ജില്ലയിലെ അമരമ്പലം ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനവും കൊല്ലം ജില്ലയിലെ കുളത്തുപുഴ ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. നഗരസഭയിൽ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ തിരുവന്തപുരം നഗരസഭയും ഒറ്റപ്പാലം നഗരസഭയും രണ്ടാം സ്ഥാനത്തെത്തി.








0 comments