കലിക്കറ്റ് സർവകലാശാല സെനറ്റ് യോഗത്തിൽ പ്രതിഷേധവുമായി ഇടതുപക്ഷാംഗങ്ങൾ

തേഞ്ഞിപ്പലം: കലിക്കറ്റ് സർവകലാശാല താൽക്കാലിക വൈസ് ചാൻസിലറുടെ അനധികൃത മാർക്ക് ദാനത്തിനും വേടൻ്റെ റാപ് സിലബസിൽ നിന്നും ഒഴിവാക്കാനായി നടക്കുന്ന നീക്കങ്ങൾക്കുമെതിരെ സെനറ്റ് യോഗത്തിൽ പ്രതിഷേധമുയർത്തി ഇടതുപക്ഷാംഗങ്ങൾ. 'തോറ്റ വിദ്യാർഥിയെ വിജയിപ്പിക്കുന്ന മന്ത്രികൻ', ' 'വേടനെ ഭയക്കുന്ന വിസി ആർഎസ്എസിൻ്റെ ഏജൻ്റ്' തുടങ്ങിയ മുദ്രാവാക്യങ്ങളടങ്ങിയ ബാനർ ഉയർത്തിയായിരുന്നു പ്രതിഷേധം.
ഡിഗ്രി വിദ്യാർഥികൾക്ക് മേജർ കോഴ്സുകൾക്ക് അനുബന്ധമായി മൈനർ കോഴ്സ് അനുവദിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് - മുസ്ലിം ലീഗ് അംഗങ്ങളും പ്രതിഷേധം നടത്തി. ഇതോടെ യോഗം പിരിച്ചുവിട്ടതായി പ്രഖ്യാപിച്ച് താൽക്കാലിക വി സിയായ ഡോ. പി രവീന്ദ്രൻ ഇറങ്ങി പോവുകയായിരുന്നു.









0 comments