ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ്; ലീഗ് നേതാവ് എം സി ഖമറുദ്ദീൻ വീണ്ടും റിമാൻഡിൽ

ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിൽ മുസ്ലിംലീഗ് നേതാവും മുൻ എംഎൽഎയുമായ എം സി ഖമറുദ്ദീനെ ഹൊസ്‌ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഒന്നിൽ ഹാജരാക്കിയപ്പോൾ
തൃക്കരിപ്പൂർ: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിൽ മുസ്ലിംലീഗ് നേതാവും മുൻ എംഎൽഎയുമായ എം സി ഖമറുദ്ദീൻ വീണ്ടും റിമാൻഡിൽ. ചിത്താരി സ്വദേശിനികളായ സാബിറ, അഫ്സാന എന്നിവർ നൽകിയ പരാതിയിലാണ് ഖമറുദ്ദീനെ അറസ്റ്റ് ചെയ്‌തത്. കാഞ്ഞങ്ങാട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഒന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നിക്ഷേപമായി ഇരുവരിൽനിന്നും 15 ലക്ഷം, 22 ലക്ഷം എന്നിങ്ങനെ വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി.
നിക്ഷേപത്തട്ടിപ്പിലെ 15 കേസിൽ നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു.
ഫാഷൻ ഗോൾഡിന്റെ കീഴിലുള്ള നാല് ജ്വല്ലറികളുടെ പേരിൽ 700 ലധികം പേരിൽനിന്ന് നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചതിനാണ് കേസ്. 150 കോടി രൂപയിലധികം രൂപയുടെ തട്ടിപ്പാണ് ഫാഷൻ ഗോൾഡിന്റെ മറവിൽ ലീഗ് നേതാക്കളായ കമറുദ്ദീനും ചന്തേരയിലെ ടി കെ പൂക്കോയ തങ്ങളും ചേർന്ന് നടത്തിയത്.
ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ചാണ് തട്ടിപ്പ്. 200 ലധികം കേസുകളാണ് നിലവിലുള്ളത്. 60 ഓളം കേസ്സിൽ നിലവിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
രണ്ട് മാസം മുമ്പ് പൂക്കോയ തങ്ങളെ കണ്ണൂർ ക്രംബ്രാഞ്ച് അറസ്റ്റ് ചെയ്തുവെങ്കിലും ജാമ്യത്തിൽ ഇറങ്ങി.









0 comments