35നും 60നും ഇടയിൽ പ്രായമുള്ള ട്രാൻസ്‌വുമണടക്കം സ്‌ത്രീകൾക്ക്‌ 
 മാസം 1000 രൂപ നൽകുന്ന സ്‌ത്രീസുരക്ഷാ പദ്ധതി

print edition ഒന്നരക്കോടി ഗുണഭോക്താക്കൾ ; പ്രഖ്യാപനങ്ങൾ അംഗീകരിച്ച്‌ ഉത്തരവിറങ്ങി

Social Security Pension
വെബ് ഡെസ്ക്

Published on Nov 12, 2025, 02:17 AM | 2 min read


തിരുവനന്തപുരം

സ്‌ത്രീസുരക്ഷാ പെൻഷനടക്കം മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച പുതിയ പദ്ധതികൾ അംഗീകരിച്ച്‌ സർക്കാർ ഉത്തരവിറങ്ങി. സംസ്ഥാനത്തെ ഒന്നരക്കോടി ജനങ്ങൾക്ക്‌ പ്രയോജനം ലഭിക്കും. 35നും 60നും ഇടയിൽ പ്രായമുള്ള ട്രാൻസ്‌ വുമൺ അടക്കം സ്‌ത്രീകൾക്ക്‌ മാസം 1000 രൂപ ധനസഹായം നൽകുന്ന സ്‌ത്രീ സുരക്ഷാ പദ്ധതി, അഭ്യസ്‌തവിദ്യരായ ചെറുപ്പക്കാർക്ക്‌ ധനസഹായം നൽകുന്ന കണക്ട്‌ ടു വർക്ക്‌ സ്‌കോളർഷിപ്പ്‌ പദ്ധതി, കുടുംബശ്രീ എഡിഎസുകൾക്ക്‌ മാസം 1000 രൂപ നൽകുന്ന പദ്ധതിക്ക്‌ പ്രവർത്തന ഗ്രാന്റ്‌ എന്നിവയ്‌ക്കാണ്‌ അംഗീകാരം ലഭിച്ചത്‌.


സ്‌ത്രീ സുരക്ഷാ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്‌ മറ്റ്‌ സാമൂഹ്യ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളാകാത്ത എഎവൈ, പിങ്ക്‌ കാർഡുകളിൽ ഉൾപ്പെടുന്ന സ്‌ത്രീകൾക്കാണ്‌. ട്രാൻസ്‌ജെൻഡറുകളിലെ സ്‌ത്രീകളടക്കം 31 ലക്ഷം പേർ പദ്ധതിയുടെ ഗുണഭോക്താക്കളാകും.


വിവിധ തൊഴിലുകൾ പരിശീലിക്കുന്ന ചെറുപ്പക്കാർക്ക്‌ ധനസഹായം നൽകുന്ന കണക്ട്‌ ടു വർക്ക്‌ സ്‌കോളർഷിപ്പ്‌ പദ്ധതിവഴി അഞ്ചു ലക്ഷം പേർക്ക്‌ പ്രയോജനം ലഭിക്കും.

കുടുംബശ്രീ എഡിഎസുകൾക്ക്‌ പ്രതിമാസം 1000 രൂപ നൽകുന്ന പദ്ധതി വഴി 19,470 എഡിഎസുകൾക്ക് തുക ലഭിക്കും. 23.4 കോടി രൂപയാണ് പദ്ധതിക്ക്‌ പ്രതിവർഷം നീക്കിവയ്‌ക്കുക. സാമൂഹ്യ സുരക്ഷാ പെൻഷൻ 1600ൽനിന്ന്‌ 2000 രൂപയായി വർധിപ്പിച്ചതും നവംബർ മുതൽ പ്രാബല്യത്തിലാകും.

​അംഗീകാരം നൽകിയ പദ്ധതികളും ഗുണഭോക്താക്കളുടെ എണ്ണവും

​• സ്‌ത്രീസുരക്ഷാ പെൻഷൻ–31,00,000

• കണക്ട്‌ ടു വർക്ക്‌ സ്‌കോളർഷിപ്പ്‌– 5,00,000

• കുടുംബശ്രീ എഡിഎസ്‌ ഗ്രാന്റ്‌–19,470

• സാമൂഹ്യ സുരക്ഷാ പെൻഷൻ–62,00,000

• സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷൻകാരുടെയും ഡിഎ, ഡിആർ–11,00,000

• സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിലെ കുടിശ്ശിക–5,45,000

• അങ്കണവാടി ജീവനക്കാരുടെയും വർക്കർമാരുടെയും ഓണറേറിയം വർധന–66,240

• സാക്ഷരതാ പ്രേരകുമാരുടെ ഓണറേറിയം വർധന–1,482

• ആശാവർക്കർമാരുടെ ഓണറേറിയം വർധന–26,125

• പാചകത്തൊഴിലാളികളുടെ ഓണറേറിയം വർധന–13,327

• റബർ സബ്‌സിഡി–1,50,000

• നെല്ലിന്റെ താങ്ങുവില വർധന–2,08,000

• നിർമാണത്തൊഴിലാളി വെൽഫെയർ ബോർഡിനുള്ള സഹായം–3,83,000

• അങ്കണവാടി വർക്കേഴ്‌സ്‌ ആൻഡ്‌ ഹെൽപ്പേഴ്‌സ്‌ വെൽഫെയർബോർഡ്‌ പെൻഷനേഴ്‌സിനുള്ള സഹായം–21,180

• പ്രീപ്രൈമറി അധ്യാപകരുടെയും ആയമാരുടെയും ഓണറേറിയം വർധന

• ഗസ്റ്റ്‌ ലക്‌ചറർമാർക്കുള്ള പ്രതിമാസ വേതനം വർധന



deshabhimani section

Related News

View More
0 comments
Sort by

Home