ആരോഗ്യകേരളത്തെ അത്യാഹിത വിഭാഗത്തിലാക്കിയ യുഡിഎഫ് കാലം കേരളം 
മറക്കില്ല

രോഗാതുരമല്ല ; മാറ്റം മുന്നിലുണ്ട്‌

udf scam

കോന്നി 
മെഡിക്കൽ 
കോളേജ് 
യുഡിഎഫ് 
ഭരണ
കാലത്ത്

avatar
ഒ വി സുരേഷ്‌

Published on Jul 03, 2025, 02:00 AM | 1 min read


തിരുവനന്തപുരം

ഒമ്പതുവർഷംമുമ്പുവരെ ജനകീയാരോഗ്യ കേന്ദ്രങ്ങൾ രോഗാതുര അവസ്ഥയിലായിരുന്നു. അഴിമതിയും കെടുകാര്യസ്ഥതയും നടമാടിയ, രോഗികൾ ഉപേക്ഷിച്ച ആശുപത്രികൾ ഇന്ന്‌ കാണുന്ന മികച്ച സംവിധാനത്തിലേക്ക്‌ മാറിയത്‌ ഒമ്പതു വർഷംകൊണ്ടാണ്‌.


വികസിത രാജ്യങ്ങളുടേതിന്‌ തുല്യമായി ആരോഗ്യമേഖലയെ മാറ്റാനാണ്‌ സർക്കാർ ശ്രമം. അടിസ്ഥാന വികസന മേഖലയിലും രോഗചികിത്സയിലും അക്കാദമിക് രംഗത്തും ആരോഗ്യമേഖല മുന്നേറ്റമുണ്ടാക്കി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾമുതൽ മെഡിക്കൽ കോളേജുകൾവരെ അടിമുടി മാറി. ആർദ്രം മിഷനിലൂടെയാണ്‌ മാറ്റം സാധ്യമായത്‌.


konni medical college


താലൂക്കുതലം മുതൽ സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾവരെ സജ്ജമാക്കി. മെഡിക്കൽ കോളേജുകളിൽ ലോകോത്തര സംവിധാനമൊരുക്കി. ഇതോടെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണം വർധിച്ചു. വനിത ശിശു വികസന വകുപ്പിനും ആരോഗ്യ വകുപ്പിനും ദേശീയതലത്തിൽ 31 പുരസ്‌കാരങ്ങളും ബഹുമതികളും ലഭിച്ചതും ഇക്കാലത്താണ്‌. മൂന്നുവർഷമായി രാജ്യത്ത്‌ കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനം കേരളമാണ്‌. നാലുവർഷം കൊണ്ട് 7000 കോടിയിലധികം രൂപയുടെ സൗജന്യ ചികിത്സയാണ്‌ നൽകിയത്‌. മെഡിക്കൽ സർവീസസ്‌ കോർപറേഷൻ വഴി സൗജന്യമായി നൽകിയത്‌ 3,300 കോടിയിലധികം രൂപയുടെ മരുന്നാണ്‌. താലൂക്ക്‌ ആശുപത്രികൾ പലതും സൂപ്പർ സ്പെഷ്യാലിറ്റിയുടെ പകിട്ടിലാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home