കുറഞ്ഞ വിലയിൽ അരിയും ഭക്ഷ്യവസ്‌തുക്കളും നൽകും ; വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാർ

തിരുവനന്തപുരം
പൊതുവിപണിയിൽ വിലക്കയറ്റം പിടിച്ച് നിർത്താൻ ഓണക്കാലത്തെ വിപണി ഇടപെടൽ തുടരുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിയമസഭയെ അറിയിച്ചു. കുറഞ്ഞ നിരക്കിൽ പ്രതിമാസം 28 കിലോ അരി സപ്ലൈകോ ഒൗട്ട്‌ലറ്റുകൾ വഴി വിതരണം ചെയ്യും. എട്ട് കിലോ കെ റൈസ് 33 രൂപ നിരക്കിലും 20 കിലോ അരി 25 രൂപക്കും നൽകും. എല്ലാ കാർഡുകാർക്കും ഇത് നൽകും.
സപ്ലൈകോ വഴി നൽകുന്ന സബ്‌സിഡി വെളിച്ചെണ്ണ വില വീണ്ടും കുറയ്‌ക്കാനും തീരുമാനിച്ചു. നിലവിൽ 339 രൂപയെന്നത് 22 മുതൽ 319 രൂപയാക്കും. സബ്‌സിഡിയിതര വെളിച്ചെണ്ണ വില 389 രൂപയിൽനിന്ന് 359 രൂപയാക്കും. കേരയുടെ വില 429 രൂപയിൽനിന്ന് 419 രൂപയുമാക്കും. തുവരപ്പരിപ്പ് വില കിലോയ്‌ക്ക് 93 രൂപയ്‌ക്ക് പകരം 88 രൂപയ്‌ക്കും ചെറുപയർ 90 രൂപയ്‌ക്ക് പകരം 85 രൂപയ്‌ക്കും വിതരണം ചെയ്യും. അടുത്തമാസം വീണ്ടും വില കുറയ്‌ക്കാനാണ് ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.









0 comments