വഞ്ചിയൂർ കോടതിയിൽ അഭിഭാഷകയ്ക്ക് മർദ്ദനം

തിരുവനന്തപുരം : വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷകയ്ക്ക് സീനിയർ അഭിഭാഷകൻ്റെ മർദ്ദനം. ജൂനിയർ അഭിഭാഷകയായ ശ്യാമിലിയെ സീനിയർ അഭിഭാഷകൻ ബെയ്ലിനാണ് ക്രൂരമായി മർദ്ദിച്ചത്. മുഖത്ത് മാരകമായി പരിക്കേറ്റ അഭിഭാഷക ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ശ്യാമിലിയും അഭിഭാഷകനും തമ്മിൽ രാവിലെ വാക്കു തർക്കമുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് സീനിയർ അഭിഭാഷകൻ ബെയ്ലിൻ ശ്യാമിലിയെ മർദ്ദിച്ചത്. കണ്ടുനിന്ന ആരും എതിർത്തില്ലെന്നും യുവതി പറഞ്ഞു. ഉച്ചക്ക് 12.30 ഓടെയായിരുന്നു മർദ്ദനം. കഴിഞ്ഞ വ്യാഴാഴ്ച ഓഫീസിൽ വരണ്ട എന്ന് ശ്യാമിലിയോട് അഭിഭാഷകൻ പറഞ്ഞിരുന്നു. പിന്നീട് വെള്ളിയാഴ്ച വിളിച്ചു തിരികെ വന്ന് ജോയിൻ ചെയ്യണമെന്ന് പറഞ്ഞു. ഇത് ചോദ്യം ചെയ്തതിനാലാണ് ശ്യാമിലിക്ക് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്.
ശ്യാമിലിയെ ആക്രമിച്ച സീനിയര്‍ അഭിഭാഷകൻ ബെയ്ലിനെ ബാര്‍ കൗൺസിൽ സസ്പെൻഡ് ചെയ്തു.









0 comments