പത്തനംതിട്ടയിൽ 5 ആശുപത്രികളിൽ കൂടി ലക്ഷ്യ ലേബർ റൂമുകൾ

കോന്നി മെഡിക്കൽ കോളേജിൽ ലക്ഷ്യ ലേബർ റൂമും ഓപ്പറേഷൻ തിയറ്ററും

laqshya labour room
വെബ് ഡെസ്ക്

Published on Jul 25, 2025, 02:50 PM | 1 min read

കോന്നി : പത്തനംതിട്ട കോന്നി മെഡിക്കൽ കോളേജിൽ ഗൈനക്കോളജി വിഭാഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ലക്ഷ്യ ലേബർ റൂമും ഓപ്പറേഷൻ തിയറ്ററും സജ്ജമാക്കി. 3.5 കോടി രൂപ ചെലവിൽ നിർമിച്ച ലക്ഷ്യ സ്റ്റാന്റേഡിലുള്ള ലേബർ റൂം ആൻഡ് ഓപ്പറേഷൻ തിയറ്റർ, 27 ലക്ഷം രൂപ ചെലവിൽ നിർമിച്ച എച്ച്എൽഎൽ ഫാർമസി എന്നിവയുടെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും. കെ യു ജനീഷ്‌കുമാർ അധ്യക്ഷനാകും.


27,922 ചതുരശ്ര അടി വിസ്തീർണത്തിലാണ് ലേബർ റൂം സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുള്ളത്. പുതിയ ഒപി വിഭാഗം, അൾട്രാ സൗണ്ട് സ്‌കാനിംഗ് റൂം, ട്രയേജ് ഏരിയ, ഗൈനക് മോഡുലാർ ഓപ്പറേഷൻ തിയേറ്റർ, മൈനർ ഓപ്പറേഷൻ തിയറ്റർ, സെപ്റ്റിക് മോഡുലാർ ഓപ്പറേഷൻ തിയറ്റർ, 2 എൽഡിആർ സ്യൂട്ടുകൾ, പ്രസവത്തിനായി എത്തുന്നവരുടെ ആദ്യ, രണ്ടാം, മൂന്നാം ഘട്ട ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ, റിക്കവറി റൂമുകൾ, വാർഡുകൾ, ഡെമോ റൂം, എച്ച്ഡിയു, ഐസിയു, ഐസൊലേഷൻ യൂണിറ്റുകൾ എന്നിവ സജ്ജമാണ്.


laqshya


പത്തനംതിട്ട ജില്ലയിൽ 5 ആശുപത്രികളിൽ കൂടി ദേശീയ ലക്ഷ്യ നിലവാരത്തിലുള്ള ലേബർ റൂമുകൾ സജ്ജമായി വരുന്നു. അടൂർ ജനറൽ ആശുപത്രിക്ക് ലക്ഷ്യ സർട്ടിഫിക്കേഷൻ അടുത്തിടെ ലഭ്യമായിരുന്നു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും ലക്ഷ്യ ലേബർ റൂം സജ്ജമാണ്. കോന്നി താലൂക്ക് ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ലക്ഷ്യ നിലവാരത്തിലുള്ള ലേബർ റൂമുകളുടെ നിർമാണം പുരോഗമിക്കുന്നു.


ഗർഭിണികൾക്കും നവജാത ശിശുക്കൾക്കും മികച്ച പരിചരണം ഉറപ്പുവരുത്താനായി അത്യാധുനിക സംവിധാനങ്ങൾ ഉറപ്പുവരുത്തുകയാണ് ലക്ഷ്യ നിലവാരത്തിലൂടെ ലക്ഷ്യമിടുന്നത്. മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ എന്നിവയിലാണ് ലക്ഷ്യ പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 14 ആശുപത്രികൾക്ക് ലക്ഷ്യ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്. കൂടുതൽ ആശുപത്രികളെ ദേശീയ നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം.



deshabhimani section

Related News

View More
0 comments
Sort by

Home