വനഭൂമി സംയുക്ത പരിശോധനയ്‌ക്ക് തുടക്കം
print edition എല്ലാവർക്കും ഭൂമിയും വീടും ഒരുക്കും: മന്ത്രി എ കെ ശശീന്ദ്രൻ

പീച്ചി: എല്ലാവർക്കും ഭൂമി , വീട്, ഭക്ഷണം, എല്ലാവർക്കും തൊഴിൽ എന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. റവന്യു-വനം വകുപ്പുകളുടെ വനഭൂമി ജോയിന്റ് വെരിഫിക്കേഷൻ സംസ്ഥാന ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളോടൊപ്പം ജനങ്ങൾക്ക് വേണ്ടി കരുതലോടെ നിൽക്കുന്ന സർക്കാരാണിത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്നും മന്ത്രി പറഞ്ഞു.
മന്ത്രി അഡ്വ. കെ രാജൻ അധ്യക്ഷനായി. 35 വർഷമായി സംയുക്ത പരിശോധന നടത്താൻ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ ഇടപ്പെടലിനെ തുടർന്നാണ് ഇത് സാധ്യമായത്. 1977 ജനുവരി ഒന്നിന് മുന്പ് വനഭൂമി കൈവശം വച്ചിരുന്നവരിൽ നാളിതുവരെ ജോയിന്റ് വെരിഫിക്കേഷൻ നടത്താത്തതും നേരത്തെ വില്ലേജ് ഓഫീസ് മുഖാന്തരം വിവര ശേഖരണം നടത്തിയതുമായ അപേക്ഷകളിൽ ജോയിന്റ് വെരിഫിക്കേഷൻ റിപ്പോർട്ട് തയ്യാറാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് വനഭൂമി ജോയിന്റ് വെരിഫിക്കേഷൻ നടത്തുന്നത്.ചടങ്ങിൽ എ സി മൊയ്തീൻ എംഎൽഎ വിശിഷ്ടാതിഥിയായി.









0 comments