കുന്നംകുളം സ്വദേശി തെലുങ്കാനയില്‍ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ

swami.jpg
വെബ് ഡെസ്ക്

Published on Jul 01, 2025, 12:23 PM | 1 min read

തൃശ്ശൂർ : കുന്നംകുളം സ്വദേശിയായ യുവാവിനെ തെലുങ്കാനയിൽ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. കുന്നംകുളം മങ്ങാട് അന്തരിച്ച കുറുമ്പൂർ ശ്രീനിവാസൻ്റെ മകൻ 37 വയസ്സുള്ള ശ്രീബിൻ എന്നയാളെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.


ശ്രീബിൻ സന്യാസം സ്വീകരിച്ച് നേപ്പാൾ ആശ്രമത്തിൽ കഴിയുകയായിരുന്നു. നേപ്പാളിൽ നിന്നും കേരളത്തിൽ വരുന്ന വഴിയിൽ തെലുങ്കാനയിലെ കമ്മം സ്റ്റേഷനടുത്ത് റെയിൽവേ ട്രക്കിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സ്വന്തം ജീവന് ഭീഷണിയുണ്ടെന്ന നിലയിൽ ട്രെയിനിൽ നിന്നും നാട്ടിലെ സുഹൃത്തിനെ വിളിച്ചിരുന്നു. ഫോൺ സംഭാഷണത്തിനു ശേഷം ഏതാനും മണിക്കൂറുകൾക്കുള്ളിൽ തെലുങ്കാനയിലെ കമ്മം സ്റ്റേഷന് അടുത്ത് റെയിൽവേ ട്രാക്കിൽ ശ്രീബിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.


മരണത്തിൽ ദൂരുഹത ഉണ്ടെന്ന് തോന്നിയ ബന്ധുക്കൽ തുടരന്വേഷണം ആവശ്യപ്പെട്ട് റെയിൽവേ വിഭാഗത്തിനും കുന്നംകുളം പൊലീസിനും പരാതി നൽകി. തെലുങ്കാനയിൽ നിന്നും നാട്ടിലെത്തിച്ച ശേഷം ചൊവ്വാഴ്ച വൈകിട്ട് മൃതദേഹം ശാന്തിതീരത്ത് നടക്കും





deshabhimani section

Related News

View More
0 comments
Sort by

Home