കുന്നംകുളത്ത് ബൈക്കിലെത്തി മോഷ്ടാവ് വയോധികയുടെ മാല കവർന്നു

ബൈക്കിലെത്തി മാല പൊട്ടിച്ചയാളുടെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യം
കുന്നംകുളം: ചിറമനേങ്ങാട് എ കെ ജി നഗറിൽ ബൈക്കിലെത്തിയയാൾ വയോധികയുടെ മാല കവർന്നു. രണ്ടു പവൻ തൂക്കം വരുന്ന മാലയാണ് നഷ്‌ടമായത്. ബുധൻ വൈകിട്ട് അഞ്ചോടെയാണ് സംഭവം. ചുവന്ന നിറത്തിലെ ബൈക്കിലെത്തിയ മോഷ്ടാവ് വീടിന്റെ മുറ്റം വൃത്തിയാക്കുകയായിരുന്ന കോട്ടയം സ്വദേശിനി സുമതി (70)യുടെ മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു.
ചിറമനേങ്ങാട് എ കെ ജി നഗറിൽ കൊട്ടാരപ്പാട്ട് സജിയുടെ വീട്ടിൽ വിരുന്നുവന്നതാണ് സുമതി. സജിയുടെ ഭാര്യാമാതാവാണ് ഇവർ. കുന്നംകുളം സ്റ്റേഷൻ ഓഫീസർ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി സമീപത്തെ സിസിടിവി കാമറകൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു.









0 comments