ക്യാമ്പയിൻ പ്രവർത്തനങ്ങൾക്കുള്ള മാർഗരേഖക്ക്‌ അംഗീകാരം

3 മാസം , ലക്ഷം സ്‌ത്രീകൾക്ക്‌ തൊഴിൽ ; വിജ്ഞാന കേരളം ക്യാമ്പയിനുമായി കുടുംബശ്രീ

Kudumbashree kerala
avatar
ബിജോ ടോമി

Published on Jul 05, 2025, 03:19 AM | 1 min read


തിരുവനന്തപുരം

മൂന്നു മാസത്തിനകം കുറഞ്ഞത്‌ ലക്ഷം സ്‌ത്രീകൾക്ക്‌ തൊഴിൽ ലഭ്യമാക്കാൻ പ്രത്യേക ക്യാമ്പയിനുമായി കുടുംബശ്രീ. വിജ്ഞാന കേരളം പരിപാടിയുടെ ഭാഗമായാണ്‌ നൈപുണ്യ പരിശീലനത്തിലൂടെ തൊഴിൽ സന്നദ്ധരായ സ്‌ത്രീകൾക്ക്‌ ജോലി നൽകുക. സ്‌ത്രീകളുടെ തൊഴിൽ പങ്കാളിത്തം 50 ശതമാനമായി ഉയർത്തുകയും അതുവഴി സ്‌ത്രീകൾക്ക്‌ സുസ്ഥിര വരുമാനവും സാമ്പത്തിക സ്വാശ്രയത്വവും ഉറപ്പാക്കുകയുമാണ്‌ ലക്ഷ്യം.


ജൂലൈ മുതൽ സെപ്‌തംബർ വരെയുള്ള ക്യാമ്പയിനിൽ ഓരോ സിഡിഎസ് പരിധിയിലുമുള്ള തൊഴിലുകൾ കണ്ടെത്തി തൊഴിലന്വേഷകരുമായി ബന്ധപ്പെടുത്തും. പ്രവർത്തനങ്ങൾക്കുള്ള മാർഗരേഖ അംഗീകരിച്ച്‌ സർക്കാർ ഉത്തരവായി. തൊഴിൽ ദാതാക്കളെയും തൊഴിൽ ആവശ്യക്കാരെയും പരസ്‌പരം ബന്ധിപ്പിക്കാനുള്ള ചുമതല സിഡിഎസുകൾക്കാണ്‌. ഓരോ മേഖലയിലെയും തൊഴിലുടമകളെ നേരിട്ട്‌ കണ്ട്‌ തൊഴിലുകൾ പട്ടികപ്പെടുത്തും. ജോലി വേണ്ടവരെ പ്രാദേശികമായി കണ്ടെത്തി കഴിവ്, അഭിരുചി, വിദ്യാഭ്യാസ യോഗ്യത എന്നിവയെ അടിസ്ഥാനപ്പെടുത്തി തരം തിരിക്കും.


ഇവർക്ക്‌ തൊഴിൽ നേടാൻ ഹ്രസ്വകാല, ദീർഘകാല നൈപുണ്യ പരിശീലനങ്ങൾ തദ്ദേശസ്ഥാപന അടിസ്ഥാനത്തിൽ ലഭ്യമാക്കും. ഹ്രസ്വകാല (15 ദിവസം) പരിശീലനത്തിന്‌ പഞ്ചായത്തുകളും ബ്ലോക്ക്‌ പഞ്ചായത്തുകളും 5,00,000 രൂപയും മുനിസിപ്പാലിറ്റികൾ 1,00,000 രൂപയും കോർപറേഷനുകളും ജില്ലാ പഞ്ചായത്തുകളും 15,00,000 വീതവും വകയിരുത്തണം. തൊഴിൽ ലഭ്യമായവർക്ക്‌ നൈപുണ്യം വർധിപ്പിക്കാനും പരിശീലനം നൽകും.

ഭാവിയിൽ സാധ്യതയുള്ള തൊഴിലുകൾ, ആവശ്യമായ വിദ്യാഭ്യാസ യോഗ്യത, നൈപുണ്യം, തൊഴിൽ പരിചയം, ലഭിക്കാൻ സാധ്യതയുള്ള വേതനം, തൊഴിൽ സ്ഥലം എന്നിവയും മൊബൈൽ ആപ്പ്‌ വഴി ശേഖരിക്കും. തദ്ദേശസ്ഥാപനതലത്തിൽ ‘വേക്കൻസി ബാങ്ക്’, "ഓപ്പർച്യൂണിറ്റി ബാങ്ക്’ എന്നിവ തയ്യാറാക്കും.



deshabhimani section

Related News

View More
0 comments
Sort by

Home