print edition കുടുംബശ്രീയും തെരഞ്ഞെടുപ്പ് ചൂടിലേക്ക്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കുടുംബശ്രീയും തെരഞ്ഞെടുപ്പ് ചൂടിലേക്ക്. നിലവിലെ ഭരണസമിതിയുടെ കാലാവധി 2026 ജനുവരി 25-നു കഴിയാനിരിക്കേ, സംസ്ഥാന മിഷൻ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം തുടങ്ങി. 2026 ജനുവരി 15-ന് വിജ്ഞാപനവും വോട്ടർപട്ടികയും പ്രസിദ്ധീകരിക്കും.
തദ്ദേശസ്ഥാപനങ്ങളിലെ വാർഡു വിഭജനംമൂലമാണ് 2024-ൽ നടക്കേണ്ടതായിരുന്ന തെരഞ്ഞെടുപ്പ് 2026 ജനുവരിയിലേക്കു നീട്ടിയത്. ഡിസംബർ അവസാനം മുന്നൊരുക്കം തുടങ്ങി ഫെബ്രുവരി 21-ന് പുതിയ ഭരണസമിതി അധികാരത്തിൽ വരും. അതുവരെ ഇപ്പോഴത്തെ സമിതി തുടരും.
3.17 ലക്ഷം അയൽക്കൂട്ടങ്ങൾ തെരഞ്ഞെടുപ്പിന്റെ ഭാഗമാകും.
ഇതിൽ 48 ലക്ഷത്തോളം വനിതകളുണ്ട്. 1,070 സിഡിഎസ്, 19,470 എഡിഎസ് എന്നിവയുമുണ്ട്. സംവരണവിഭാഗത്തിൽ 161 പട്ടികജാതി സിഡിഎസുകളും 53 പട്ടികവർഗ സിഡിഎസുകളും ഭാരവാഹികളെ തെരഞ്ഞെടുക്കും. അട്ടപ്പാടി പ്രത്യേക പദ്ധതിയുടെ ഭാഗമായ ത്രിതല സംഘടനാസംവിധാനത്തിന്റെ തെരഞ്ഞെടുപ്പും ഒപ്പം നടക്കും.









0 comments