കുടുംബശ്രീ ബഡ്സ് പ്രവേശനോത്സവം ജൂൺ 2-ന്

തിരുവനന്തപുരം
കുടുംബശ്രീയുടെ കീഴിൽ സംസ്ഥാനത്തെ 378 ബഡ്സ് സ്ഥാപനങ്ങളിൽ തിങ്കളാഴ്‌ച പ്രവേശനോത്സവം നടക്കും. ഭിന്നശേഷിക്കാർക്കു വേണ്ടി നടപ്പാക്കുന്ന പദ്ധതിയിൽ ഗുണഭോക്താക്കളായ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ 13,081 പേർ ഈ വർഷം പ്രവേശനോത്സവത്തിന്റെ ഭാഗമാകും. എറണാകുളം വടവുകോട് ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിൽ രാവിലെ 9.30-ന് മന്ത്രി എം ബി രാജേഷ് പ്രവേശനോത്സവത്തിന്റെ സംസ്ഥാന ഉദ്ഘാടനം നിർവഹിക്കും. പി വി ശ്രീനിജൻ എംഎൽഎ അധ്യക്ഷനാകും.
തൃശൂരിൽ ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിൽ മന്ത്രി ആർ ബിന്ദു, തിരുവനന്തപുരം നെടുമങ്ങാട് മന്ത്രി ജി ആർ അനിൽ, അടൂർ പള്ളിക്കലിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ ജില്ലാതല പ്രവേശനോത്സവം ഉദ്‌ഘാടനംചെയ്യും. മറ്റു ജില്ലകളിലും ബഡ്സ് സ്ഥാപനങ്ങളിലും പ്രവേശനോത്സവം ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടക്കും.
ഭിന്നശേഷിക്കാരായ കുട്ടികളുടെയും 18നു മുകളിൽ പ്രായമുള്ളവരുടെയും മാനസികവും ശാരീരികവുമായ ഉന്നമനവും വിദ്യാഭ്യാസവും പകൽപരിപാലനവും ലക്ഷ്യമിട്ട് കുടുംബശ്രീയും തദ്ദേശ സ്ഥാപനങ്ങളും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് ബഡ്സ്.









0 comments