കുടുംബശ്രീ സംസ്ഥാന കലോത്സവം ; അരങ്ങിൽ കലയുടെ ഉണർവ്‌

Kudumbashree arangu
avatar
ജ്യോതിമോൾ ജോസഫ്‌

Published on May 27, 2025, 03:15 AM | 1 min read


അതിരമ്പുഴ

മഴയ്‌ക്ക്‌ മാരിവില്ലഴകായിരുന്നു, എങ്ങും കലയുടെ ഓളങ്ങൾ. ഇടറാതെ പതറാതെ അവർ ചുവടുവച്ചു, കഥപറഞ്ഞു, കവിതചൊല്ലി. അരങ്ങ്‌ കുടുംബശ്രീ ആറാം സംസ്ഥാന കലോത്സവവേദി ഉണർന്നത്‌ റെഡ്‌ അലർട്ടിന്റെ ആശങ്കകൾക്കിടയിലായിരുന്നു. എന്നാൽ നൂപുര ധ്വനികൾ ഉയർന്നതോടെ ആശങ്കകൾ ആരവമായി. ആദ്യദിനത്തിൽ കണ്ണൂരാണ്‌ മുന്നിൽ. തൊട്ടുപിന്നാലെ തൃശൂരും കാസർകോടുമുണ്ട്‌.


‘അരങ്ങ്‌ 2025’ കോട്ടയം അതിരമ്പുഴയിൽ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനംചെയ്തു. ചീഫ് വിപ്പ് ഡോ. എൻ ജയരാജ് അധ്യക്ഷനായി. 49 ഇനങ്ങളിലായി 3,500 മത്സരാർഥികളാണ്‌ മാറ്റുരയ്ക്കുന്നത്‌. സംസ്ഥാനത്തെ എഡിഎസ്, സിഡിഎസ്, ബ്ലോക്ക്, ജില്ലാതലങ്ങളിലെ വിജയികളാണ്‌ സംസ്ഥാന മത്സരത്തിൽ പങ്കെടുക്കുന്നത്‌. നാടകം, ശിങ്കാരിമേളം, ചവിട്ടുനാടകം എന്നിവയിൽ ഒഴികെ എല്ലാ വിഭാഗത്തിലും ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ മത്സരങ്ങളുണ്ട്. 14 വേദികളിലായാണ് മത്സരങ്ങൾ. 33 സ്റ്റേജ് ഇനങ്ങളിലും 16 സ്റ്റേജ് ഇതര ഇനങ്ങളിലുമായി രാവിലെ ഒമ്പത് മുതൽ രാത്രി 10 വരെയാണ് മത്സരങ്ങൾ. കലോത്സവം ബുധനാഴ്ച സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home