കെടിയു പരീക്ഷ; ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: കനത്ത മഴയെതുടർന്ന് എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല മാറ്റിവച്ച തിങ്കളാഴ്ചത്തെ ബിരുദ, ബിരുദാനന്തര പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ബിടെക് രണ്ടാം സെമസ്റ്റർ (2024 സ്കീം, റെഗുലർ) പരീക്ഷ ചൊവ്വാഴ്ച രാവിലെ 9.30ന് നടത്തും. ചൊവ്വാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന ബിടെക് ഒന്നാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷ ജൂൺ ഒമ്പതിന് പകൽ 1.30ന് നടക്കും.
പരീക്ഷ തീയതി : ബിഎച്ച്എംസിടി ഒന്നാം സെമസ്റ്റർ (2024 സ്കീം) മെയ് 30, എംസിഎ ഇന്റഗ്രേറ്റഡ് എട്ടാം സെമസ്റ്റർ (റെഗുലർ, സപ്ലിമെന്ററി) പരീക്ഷ ജൂൺ രണ്ട്, ബി ആർക്ക് മൂന്നാം സെമസ്റ്റർ (2016 സ്കീം, റെഗുലർ, എഫ്ഇ) ഒമ്പത്, ബി ആർക്ക് എട്ടാം സെമസ്റ്റർ (റെഗുലർ,എഫ്ഇ) പരീക്ഷ ഒമ്പത്, ബി ആർക്ക് ഒന്നാം സെമസ്റ്റർ ( 2021 സ്കീം, സപ്ലിമെന്ററി) പരീക്ഷ ജൂൺ നാല്, ബി ആർക്ക് അഞ്ചാം സെമസ്റ്റർ (സപ്ലിമെന്ററി) 11, ബിഎച്ച്എംസിടി ഒന്നാം സെമസ്റ്റർ (സപ്ലിമെന്ററി, എഫ്ഇ) ജൂൺ 10, ബിഎച്ച്എംസിടി അഞ്ചാം സെമസ്റ്റർ (2-018 സ്കീം, സപ്ലിമെന്ററി, എഫ്ഇ) നാല്, ബിസിഎ ഒന്നാം സെമസ്റ്റർ (സപ്ലിമെന്ററി, 2024 സ്കീം) ജൂൺ നാല്, ബിബിഎ ഒന്നാം സെമസ്റ്റർ (സപ്ലിമെന്ററി) ജൂൺ 13, ബി ടെക് ഒന്നാം സെമസ്റ്റർ (സപ്ലിമെന്ററി, എഫ്ഇ) ജൂൺ 23, ബിടെക് അഞ്ചാം സെമസ്റ്റർ (സപ്ലിമെന്ററി, എഫ്ഇ) ജൂൺ 4, എംബിഎ ഒന്നാം സെമസ്റ്റർ ജൂൺ 13. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ : www.ktu.edu.in.









0 comments