ബിഎല്‍ഒയുടെ ആത്മഹത്യ; അനീഷ് ജോര്‍ജ് നിഗൂഢ ശ്രമങ്ങളുടെ ഇര: കെഎസ്ടിഎ

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നിഗൂഢ ശ്രമങ്ങളുടെ ഇരയാണ് പയ്യന്നൂരില്‍ മരിച്ച ബിഎല്‍ഒ അനീഷ് ജോര്‍ജ് എന്ന് കെഎസ്ടിഎ പ്രസ്താവനയില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ പരക്കംപാച്ചിലിലാണ് ജീവനക്കാരും അധ്യാപകരും. ശ്രമകരമായ ഈ ജോലിയോടൊപ്പമാണ് വോട്ടര്‍പട്ടിക തീവ്ര പുനഃപരിശോധനയുടെ അധികചുമതല. തിരക്കുപിടിച്ച് നടത്തുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ ഇൗ നടപടി അങ്ങേയറ്റം അപലപനീയമാണ്.
ഇത് ജീവനക്കാരില്‍ കടുത്ത മാനസിക സമ്മര്‍ദമാണ് ഉണ്ടാക്കുന്നത്. വോട്ടര്‍പട്ടിക തീവ്ര പുനഃപരിശോധന കേരളത്തില്‍ മാറ്റിവയ്ക്കാനും അനീഷ് ജോര്‍ജിന്റെ കുടുംബത്തിന് ജോലിയും നഷ്ടപരിഹാരവും നല്‍കാനും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ തയ്യാറാകണമെന്നും കെഎസ്ടിഎ ജനറല്‍ സെക്രട്ടറി ടി കെ എ ഷാഫി, പ്രസിഡന്റ് ഡി സുധീഷ് എന്നിവര്‍ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.









0 comments