ഉംറ തീർഥാടകർ‌ സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് കത്തി; 42 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം

bus makkah
വെബ് ഡെസ്ക്

Published on Nov 17, 2025, 09:04 AM | 1 min read

മക്ക : മക്കയിൽ നിന്ന് മദീനയിലേക്ക് പോയ ഇന്ത്യൻ തീർഥാടകൾ സഞ്ചരിച്ച ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 42 പേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ 11 കുട്ടികളുമുണ്ടെന്നാണ് വിവരം. ബദ്റിനും മദീനക്കും ഇടയിൽ മുഫറഹാത്ത് എന്ന സ്ഥലത്ത് വെച്ചാണ് സംഭവം. ഹൈദരാബാദിൽ നിന്നുള്ള ഉംറ തീർഥാടകരാണ് ഇവർ. വാഹനം പൂർണമായും കത്തിയതിനാൽ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല.


ഇന്ത്യൻ സമയം രാത്രി ഒന്നരയോടെ ആയിരുന്നു അപകടം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.


ബസിലുണ്ടായിരുന്നവര്‍ തീര്‍ഥാടകര്‍ മുഴുവന്‍ ഹൈദരാബാദ് സ്വദേശികളാണെന്ന് കമ്പനിയാണ് സ്ഥിരീകരിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Home