വരുമാനം കൂടുന്നു; 10 കോടിയുടെ നഷ്ടംകുറച്ച് കെഎസ്‌ആർടിസി

തിരുവനന്തപുരം: കെഎസ്‌ആർടിസിയുടെ ആകെ നഷ്ടത്തിൽനിന്ന് 10 കോടി രൂപ കുറയ്‌ക്കാനായതായി ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ. കഴിഞ്ഞ ജൂലൈയിൽ 60.12 കോടിയായിരുന്നു നഷ്ടമെങ്കിൽ ഈ വർഷം അത് 50.2 കോടിയായി ചുരുങ്ങി. ബാങ്ക് കൺസോർഷ്യത്തിന് ദിവസം 1.19 കോടി നൽകണം. 8.40 കോടി രൂപ പ്രതിദിന കലക്‌ഷൻ കിട്ടിയാൽ കെഎസ്‌ആർടിസി ലാഭത്തിലാകുമെന്നും മന്ത്രി പറഞ്ഞു.
പുതുതായി 143 ബസുകൾ 21ന് നിരത്തിലിറങ്ങും. മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ്‌ഓഫ് ചെയ്യും. ഗ്രാമീണ സർവീസിനുള്ള കുട്ടിബസുകൾ മുതൽ മികച്ച പ്രീമിയം ബസുകൾവരെ ഇതിലുണ്ട്. 108 കോടിരൂപ ബസ് വാങ്ങിക്കുന്നതായി ധനവകുപ്പ് അനുവദിച്ചിട്ടുണ്ട്.
കെഎസ്‌ആർടിസി 22ന് കനകക്കുന്നിൽ വാഹന എക്സ്‌പോ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കെഎസ്‌ആർടിസിയുടെ ഹരിതസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.









0 comments