കെഎസ്ആർടിസി കുതിക്കുന്നു; ഇന്നലെ മാത്രം കളക്ഷൻ 10 കോടി രൂപ

ksrtc
വെബ് ഡെസ്ക്

Published on Sep 09, 2025, 11:01 AM | 1 min read

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവകാല റെക്കോഡിലേക്ക്. ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസി നേടിയത്. ആദ്യമായാണ് കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ 10 കോടി കടക്കുന്നത്.


സ്ത്രീകളെയും കുടുംബങ്ങളെയും ഉൾപ്പെടെ കൂടുതൽ യാത്രക്കാരെ ആകർഷിക്കുക എന്നതാണ് കെഎസ്ആർടിസിയുടെ ലക്ഷ്യമെന്നും കെഎസ്ആർടിസി നഷ്ടം കുറച്ച് വരികയാണെന്നും ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ആ​ഗസ്തിൽ കെഎസ്‌ആർടിസിയുടെ ആകെ നഷ്ടത്തിൽനിന്ന്‌ 10 കോടി രൂപ കുറയ്‌ക്കാനായി. കഴിഞ്ഞ ജൂലൈയിൽ 60.12 കോടിയായിരുന്നു നഷ്ടമെങ്കിൽ ഈ വർഷം അത്‌ 50.2 കോടിയായി ചുരുങ്ങി. ബാങ്ക്‌ കൺസോർഷ്യത്തിന്‌ ദിവസം 1.19 കോടി നൽകണം. 8.40 കോടി രൂപ പ്രതിദിന കലക്‌ഷൻ കിട്ടിയാൽ കെഎസ്‌ആർടിസി ലാഭത്തിലാകുമെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home