കെഎസ‍്ആർടിസി : പുതിയ ബസുകളുടെ ആദ്യഓട്ടം അന്തർസംസ്ഥാന റൂട്ടിൽ

തിരുവനന്തപുരം
പുതിയതായി എത്തുന്ന സൂപ്പർഫാസ്‌റ്റ് മുതൽ വോൾവോ വരെയുള്ള ബസുകൾ ഓണക്കാലത്ത് അന്തർസംസ്ഥാന റൂട്ടിൽ സർവീസ് നടത്തും. കൂടുതൽ ബസുകൾ ബംഗളൂരുവിലേക്കായിരിക്കും. എസി സീറ്റർ കം സ്ലീപ്പർ, എസി സ്ലീപ്പർ, എസി സീറ്റർ, സൂപ്പർഫാസ്‌റ്റ്, സൂപ്പർഫാസ്‌റ്റ് പ്രീമിയം എന്നിവയാണ് മറ്റുശ്രേണികളിലുള്ള ബസുകൾ.
ബിഎസ് 6 വിഭാഗത്തിലുള്ള 143 ബസുകളാണ് വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ്‌ഓഫ് ചെയ്യുക. ഭംഗിയിലും സൗകര്യത്തിലും മറ്റു ബസുകളെ മറികടക്കുന്നവയാണ് പുതിയ ബസുകൾ. ലിങ്ക് ബസുകൾ ടേക്ക് ഓവർ സർവീസുകൾക്കായി ഉപയോഗിക്കും. ഓർഡിനറി സർവീസിനുള്ള ഒമ്പത് മീറ്റർ ബസുകളും തിരുവനന്തപുരത്ത് എത്തി.
സെപ്‌തംബർ ആദ്യ ആഴ്ചയ്‌ക്കുശേഷം വോൾവോയിൽ ഒന്ന് ബംഗളൂരുവിലേക്കും മറ്റൊന്ന് മൂകാംബിക സർവീസിനുമായി നൽകും. രണ്ടും തിരുവനന്തപുരം സെൻട്രലിൽ നിന്നാണ് പുറപ്പെടുക. ഓരോ സീറ്റിലും ചാര്‍ജര്‍, ഹാന്‍ഡ് റെസ്റ്റ്, ഫുട്ട് റെസ്റ്റ് എന്നിവയുമുണ്ട്. ആംബിയന്റ് ലൈറ്റിങ് ഉണ്ട്.
സ്ലീപ്പർ ബസിലെ ബെര്‍ത്തിൽ എസി വെന്റുകള്‍, റീഡിങ് ലൈറ്റുകള്‍, മൊബൈല്‍ ഹോള്‍ഡര്‍, പ്ലഗ് പോയിന്റ്, ബോട്ടിൽ ഹോള്‍ഡര്‍, ലഗേജ് വയ്‌ക്കാനുള്ള സ്ഥലം, കര്‍ട്ടൻ എന്നിവയുമുണ്ട്. വൈഫൈ കണക്‌ഷൻ നൽകാവുന്ന ടിവി, പുറത്തും അകത്തുമായി കാമറകൾ എന്നിവ എല്ലാ ബസുകളിലുമുണ്ടാകും.









0 comments