പുതിയ കെഎസ്ആര്‍ടിസി ബസുകള്‍ ഉടൻ നിരത്തിലിറക്കും: മന്ത്രി കെ ബി ഗണേഷ് കുമാര്‍

തൃശൂർ: കെഎസ്ആർടിസിയുടെ പുതിയ ബസുകൾ 20 ദിവസത്തിനകം സർവീസ് നടത്തുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ . തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡ് സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ബസുകളിലൊന്ന് നിരത്തിലിറങ്ങിയിട്ടുണ്ട്. ബജറ്റിൽ അനുവദിച്ച 107 കോടി രൂപയുടെ വാഹനങ്ങൾക്ക് അനുമതി ലഭിച്ചു.
സ്വിഫ്റ്റിന്റെ പേരിലും കെഎസ്ആർടിസിയുടെ പേരിലും വാഹനങ്ങളുണ്ടാകും. സ്ലീപ്പറുൾപ്പെടെയുള്ള ബസുകൾ നിരത്തിലിറക്കാനുള്ള അവസാനഘട്ട പരിശോധന പൂർത്തിയാക്കിയെന്നും മന്ത്രി പറഞ്ഞു. ഇ ഓഫീസ്, ഇ ടിക്കറ്റ് സംവിധാനം ഉൾപ്പെടെയുള്ള വിവിധ പദ്ധതികളിലൂടെ കെഎസ്ആർടിസി ചെലവുകുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.









0 comments