കെഎസ്ആര്‍ടിസി 
‘ചലോ ആപ്‌’ ഉടൻ: മന്ത്രി കെ ബി ഗണേഷ്‌കുമാർ

chalo app
വെബ് ഡെസ്ക്

Published on Jan 26, 2025, 05:23 AM | 1 min read

കോഴിക്കോട് : കെഎസ്ആർടിസി മൂന്നുമാസത്തിനുള്ളിൽ പൂർണമായും ഡിജിറ്റൽവൽക്കരിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാർ. ട്രെയിൻ ആപ്പുകൾക്ക്‌ സമാനമായി ബസിന്റെ സഞ്ചാരപാത അറിയാനും യാത്ര ബുക്കുചെയ്യാനുമുള്ള ചലോ ആപ് ഉടൻ പുറത്തിറങ്ങും. ആൻഡ്രോയ്‌ഡ് ടിക്കറ്റ് മെഷീൻ രണ്ടുമാസത്തിനുള്ളിൽ നടപ്പാക്കും. ഭാവിയിൽ ബസിനുള്ളിൽ ലഘുഭക്ഷണം ഓർഡർ ചെയ്‌ത്‌ എത്തിക്കാനുള്ള സൗകര്യവുമൊരുക്കും.


സുലഭ്‌ ഏജൻസിയുമായി ചേർന്ന്‌ ബസ് സ്‌റ്റേഷനുകൾ രണ്ടുമാസത്തിനുള്ളിൽ ബ്രാൻഡ് ചെയ്യും. കേരള ലിറ്ററേച്ചർ ഫെസ്‌റ്റിവലിൽ ‘പൊതു​ഗതാ​ഗതം: നാം മുന്നേറേണ്ടത് എങ്ങനെ' എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സൂപ്പർഫാസ്‌റ്റുകൾ ചാർജ് വർധിപ്പിക്കാതെ എസി ആക്കും. ഇതിന്റെ ട്രയൽറൺ ഉടൻ തുടങ്ങും. ഒന്നാംതീയതി തന്നെ ജീവനക്കാർക്ക് ശമ്പളം വിതരണംചെയ്യുന്ന പദ്ധതി തയ്യാറാക്കി. ഒരു ഫയലും അഞ്ചുദിവസത്തിൽ കൂടുതൽ പിടിച്ചുവയ്‌ക്കരുതെന്ന് കെഎസ്ആർടിസി, മോട്ടാർവാഹന വകുപ്പുകളോട് നിർദേശിച്ചിട്ടുണ്ട്. മോട്ടോർവാഹന ഉദ്യോ​ഗസ്ഥർക്ക് ടാബ് വിതരണംചെയ്യും. ലൈസൻസ് ഉടൻ ഫോണിൽ ലഭ്യമാക്കുന്നതിനാണിത്. ഡ്രൈവിങ് ടെസ്‌റ്റ്‌ കാമറയിൽ ചിത്രീകരിക്കുന്നതും ആലോചനയിലുണ്ട്‌–- മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home