അപ്പൊ എങ്ങനെയാ ഛായ മാറ്റുവല്ലേ..? കെഎസ്ആർടിസി ബസ് സ്റ്റാൻഡുകൾക്ക് ഇനി ഹൈടെക്ക് മുഖം

ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ച പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളുടെ ഡിസൈനുകള്‍
തിരുവനന്തപുരം: മുഖം മാറിയ കെഎസ്ആർടിസി ബസുകൾക്കൊപ്പം മുഖം മിനുങ്ങാനൊരുങ്ങി കെഎസ്ആർടിസി ബസ് സ്റ്റാൻഡുകൾ. ബസുകളുടെ ആധുനിക വത്കരണത്തിന് പിന്നാലെ ബസ് സ്റ്റാന്‍ഡുകളും നവീകരിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോട് കൂടി അഞ്ച് ബസ് സ്റ്റാന്‍ഡുകളാണ് ഉടൻ പ്രവർത്തനം ആരംഭിക്കുക. പദ്ധതി മുന്നോട്ട് വയ്ക്കുന്ന സ്ഥലങ്ങളും ഡിസൈനുകളും ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചു. കൊട്ടാരക്കര, കായംകുളം ചങ്ങനാശ്ശേരി, ആറ്റിങ്ങല്‍, ചെങ്ങന്നൂര്‍ തുടങ്ങി തെക്കന്‍ കേരളത്തിലാണ് ആദ്യഘട്ടത്തില്‍ നവീകരണം നടപ്പാക്കുന്നതെന്നും മന്ത്രി അറിയിച്ചു.
മന്ത്രിയുടെ പോസ്റ്റ്
അടിപൊളി ബസുകള്‍ വരുമെന്ന് പറഞ്ഞു, വന്നു.
ഇനി ഇതാ അത്യാധുനിക സൗകര്യങ്ങളുള്ള ബസ് സ്റ്റേഷനുകള്‍...
ഡിജിറ്റല്‍ യുഗത്തിനനുസരിച്ച് KSRTC യും മാറുന്നു..
ഇതുവരെ നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ പിന്തുണയ്ക്ക് നന്ദി,.തുടര്‍ന്നും നിങ്ങളുടെ പിന്തുണ ഉണ്ടാകട്ടെ....
അത്യാധുനിക സൗകര്യങ്ങളോടെ പുതിയതായി നിര്‍മ്മിക്കുന്ന കൊട്ടാരക്കര, കായംകുളം ചങ്ങനാശ്ശേരി, ആറ്റിങ്ങല്‍, ചെങ്ങന്നൂര്‍ KSRTC ബസ് സ്റ്റാന്‍ഡുകളുടെ ഡിസൈന്‍...









0 comments