ഒരാളുടെ നില ഗുരുതരം: കെഎസ്ആർടിസി ബസ് പാഞ്ഞുകയറി 3 കുട്ടികൾക്ക്‌ പരിക്ക്‌

KSRTC ACCIDENT
വെബ് ഡെസ്ക്

Published on May 15, 2025, 09:47 PM | 1 min read

തിരുവല്ല: സ്റ്റിയറിങ്‌ റാഡ് ഒടിഞ്ഞതിനെ തുടർന്ന് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് പാഞ്ഞുകയറി മൂന്ന് വിദ്യാർഥികൾക്ക് പരിക്കേറ്റു. നെടുമ്പ്രം വിജയ വിലാസം കാർത്തിക് സായ് (14), നെടുമ്പ്രം മാലിപറമ്പിൽ ആശിഷ് ശിഖ (14), നെടുമ്പ്രം കുറ്റൂർ ദേവജിത്ത് സന്തോഷ് (15) എന്നിവർക്കാണ് പരിക്കേറ്റത്. മൂവരെയും തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തലയ്ക്ക് പരിക്കേറ്റ കാർത്തിക്കിന്റെ നില ഗുരുതരമാണ്. കുട്ടികൾ ട്യൂഷൻ കഴിഞ്ഞ് സൈക്കിളിൽ മടങ്ങുകയായിരുന്നു. ബസ് കയറി സൈക്കിളുകളും പൂർണമായി തകർന്നു. അമ്പലപ്പുഴ –-തിരുവല്ല സംസ്ഥാനപാതയിൽ നെടുമ്പ്രം ചന്തയ്ക്ക് സമീപം വ്യാഴം രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. ആലപ്പുഴയിൽനിന്നു തിരുവല്ലയിലേക്ക് വന്ന ഫാസ്റ്റ് പാസഞ്ചർ ബസാണ് അപകടത്തിൽപ്പെട്ടത്.





deshabhimani section

Related News

View More
0 comments
Sort by

Home