ജലവൈദ്യുത പദ്ധതികളുടെ നിരീക്ഷണത്തിന് സോഫ്‌റ്റ്‌വെയറുമായി കെഎസ്‌ഇബി

തിരുവനന്തപുരം: സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് സോഫ്‌റ്റ്‌വെയർവികസിപ്പിക്കാനൊരുങ്ങി കെഎസ്‌ഇബി. മാങ്കുളം (40 മെഗാവാട്ട്), ചിന്നാർ (24 മെഗാവാട്ട്), അപ്പർ ചെങ്കുളം (24 മെഗാവാട്ട്), ചെങ്കുളം ആഗ്മെന്റേഷൻ സ്കീം (85 എംയു), പാഴശ്ശി സാഗർ (7.5 മെഗാവാട്ട്), ഒളിക്കൽ (5 മെഗാവാട്ട്), പൂവാരാംതോട് (3 മെഗാവാട്ട്) തുടങ്ങിയ ജല വൈദ്യുത പദ്ധതികളുടെ ഫലപ്രദമായി നിരീക്ഷിക്കാനായാണ് പ്രത്യേക സോഫ്റ്റ്‌വെയർ വികസിപ്പിക്കുന്നത്.
ചീഫ് എൻജിനീയർ (പ്രോജക്ട് എക്സിക്യൂഷൻ ആൻഡ് ബിൽഡിങ്‌സ് – സൗത്ത്) നിർദേശിച്ചതനുസരിച്ച്, സോഫ്റ്റ്‌വെയർ രൂപകൽപ്പനയും സംവിധാനത്തിന്റെ ആവശ്യകതകളും പഠിച്ച് തീരുമാനിക്കാൻ ചെയർമാനും 12അംഗങ്ങളുമുള്ള കമ്മിറ്റി രൂപീകരിക്കാൻ തീരുമാനമായി.









0 comments