ഇലക്ട്രിക് പോസ്റ്റുകളിലെ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ മാറ്റണം– കെഎസ്ഇബി

ad electric post

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 01, 2025, 05:12 PM | 1 min read

തിരുവനന്തപുരം: വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍‍ അടിയന്തിരമായി അത് നീക്കം ചെയ്യണമെന്ന് കെഎസ്ഇബി. അല്ലാത്തപക്ഷം ബോര്‍ഡുകള്‍ സ്ഥാപിച്ചവരില്‍ നിന്നും പിഴ ഈടാക്കുമെന്നും ബോർഡ് അറിയിച്ചു. ഊര്‍ജ്ജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.


ഏപ്രില്‍ മാസം 15ന് മുമ്പായി വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍തന്നെ മാറ്റേണ്ടതാണ്. അല്ലാത്തപക്ഷം കെഎസ്ഇബി ഇവ മാറ്റുകയും ആയതിന് വേണ്ടി വരുന്ന ചെലവ് പരസ്യ ബോര്‍ഡ് സ്ഥാപിച്ചവരില്‍ നിന്നും ഈടാക്കുമെന്നും അറിയിച്ചു. ചെലവായ തുക ഈടാക്കുന്നതിനായി അറിയിപ്പ് നല്‍കി 15 ദിവസത്തിനു മുമ്പായി തുക അടച്ചില്ലെങ്കില്‍‍ 12 ശതമാനം പലിശ കൂടി നല്‍കേണ്ടി വരുമെന്നും കെഎസ്ഇബി. അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Home