വൈദ്യുതി മോഷ്ടിച്ചുള്ള പന്നിക്കെണി നിർമാണം ഏഴ് മാസം മുമ്പ് അ‌റിയിച്ചു എന്ന വാർത്തകൾ വസ്തുതാ വിരുദ്ധം: കെഎസ്ഇബി

pig trap- man arrested
വെബ് ഡെസ്ക്

Published on Jun 09, 2025, 06:24 PM | 2 min read

കൊച്ചി: വൈദ്യുതി മോഷ്ടിച്ച് പന്നിക്കെണി നിർമക്കുന്ന വിവരം ഏഴ് മാസം മുമ്പ് കെ എസ് ഇ ബി അധികൃതരെ അറിയിച്ചിരുന്നു എന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് വസ്തുതാവിരുദ്ധം. കെ എസ് ഇ ബി വഴിക്കടവ് സെക്ഷൻ ഓഫീസിൽ അത്തരമൊരു പരാതി ലഭിച്ചിട്ടില്ല. തോട്ടിയിൽ ഘടിപ്പിച്ച വയർ വൈദ്യുതി ലൈനിൽ കൊളുത്തി വൈദ്യുതി മോഷ്ടിച്ചതാണ് കഴിഞ്ഞ ദിവസം നിലമ്പൂരിൽ നടന്ന അപകടത്തിനു കാരണമായതെന്ന്‌ കെഎസ്‌ഇബി വാർത്താക്കുറിപ്പിൽ അറിയിച്ചു..


വനാതിർത്തിക്ക് സമീപം പുറത്തുനിന്നുള്ള എത്തിപ്പെടൽ ദുഷ്കരമായ ഒറ്റപ്പെട്ട പ്രദേശമാണെന്നതിനാലും രാത്രികാലങ്ങളിലാണ് ഇത്തരത്തിൽ വൈദ്യുതി മോഷ്ടിക്കുന്നത് എന്നതിനാലും കെ എസ് ഇ ബി ജീവനക്കാർക്ക് സ്വമേധയാ ഇത്തരം മോഷണങ്ങൾ കണ്ടെത്തി നിയന്ത്രിക്കുന്നത് എളുപ്പമല്ല. ജനങ്ങളുടെ സഹകരണമുണ്ടെങ്കിൽ മാത്രമേ ഇത്തരം ദുഷ്പ്രവണതകളും അപകടങ്ങളും ഒഴിവാക്കാൻ കഴിയുകയുള്ളു. വൈദ്യുതി മോഷണം ക്രിമിനൽ കുറ്റമാണ്. കണ്ടുപിടിക്കപ്പെട്ടാൽ ഇലക്ട്രിസിറ്റി ആക്ട് 2003, സെക്ഷൻ 135 പ്രകാരം വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും പിഴ ചുമത്തുകയും ജാമ്യമില്ലാ വകുപ്പ് അനുസരിച്ചു കേസെടുക്കുകയും ചെയ്യും. ഇതിനു മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കാം. വൈദ്യുതി മോഷണം നടത്തുന്നവർ തെറ്റ് മനസിലാക്കി സ്വമേധയാ കെഎസ്ഇബിയെ അറിയിച്ച് പിഴ അടച്ചാൽ ശിക്ഷാനടപടികളിൽ നിന്നും ഒഴിവാക്കും. ഇത്തരത്തിൽ തെറ്റ്തിരുത്തുവാൻ ഒരാൾക്ക് ഒരവസരം മാത്രമേ ലഭിക്കൂ.


വൈദ്യുതിമോഷണം സംബന്ധിച്ച വിവരങ്ങൾ കെ എസ് ഇ ബിയുടെ സെക്ഷൻ ഓഫീസുകളിലോ ആൻ്റി പവർ തെഫ്റ്റ് സ്ക്വാഡിൻ്റെ തിരുവനന്തപുരം വൈദ്യുതി ഭവനിലെ സംസ്ഥാന കാര്യാലയത്തിലോ ജില്ലാ കാര്യാലയങ്ങളിലോ ഓഫീസ് സമയത്ത് വിളിച്ച് അറിയിക്കാൻ കഴിയും. 9496010101 എന്ന എമർജൻസി നമ്പരിൽ വിളിച്ചും വാട്സാപ്പ് സന്ദേശമയച്ചും വിവരങ്ങൾ അറിയിക്കാം. വൈദ്യുതി ദുരുപയോഗം സംബന്ധിച്ച വിവരങ്ങൾക്കൊപ്പം കൃത്യമായ സ്ഥലവിവരണവും സെക്ഷൻ ഓഫീസിൻ്റെ പേരും ചേർക്കുന്നത് ഉചിതമായിരിക്കും. വിവരങ്ങൾ കൈമാറുന്ന ആളിൻ്റെ വിശദാംശങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കും. അർഹമായ പാരിതോഷികവും നൽകുമെന്നും കെ എസ്ഇ ബി അറിയിച്ചു


ആൻ്റി പവർ തെഫ്റ്റ് സ്ക്വാഡ് സംസ്ഥാന, ജില്ലാ കാര്യാലയങ്ങളുടെ ഫോൺ നമ്പർ ചുവടെ.


വൈദ്യുതി ഭവൻ, തിരുവനന്തപുരം – 0471 -2444554

തിരുവനന്തപുരം 9446008154, 8155

കൊല്ലം 9446008480, 8481

പത്തനംതിട്ട (തിരുവല്ല) 9446008484, 8485

ആലപ്പുഴ 9496018592, 18623

കോട്ടയം 9446008156, 8157

ഇടുക്കി (വാഴത്തോപ്പ്) 9446008164, 8165

എറണാകുളം 9446008160, 8161

തൃശ്ശൂർ 9446008482, 8483

പാലക്കാട് 9446008162, 8163

മലപ്പുറം 9446008486, 8487

കോഴിക്കോട് 9446008168, 8169

വയനാട് (കൽപ്പറ്റ) 9446008170, 8171

കണ്ണൂർ 9446008488, 8489

കാസർകോട് 9446008172, 8173

കോൾ സെൻ്റർ നം. : 1912, 9496 01 01 01 (കോൾ & വാട്സാപ്)



deshabhimani section

Related News

View More
0 comments
Sort by

Home