വൈദ്യുതി മുടക്കം ..? മുന്നറിയിപ്പ് ഇനി എസ്എംഎസ് രൂപത്തിലെത്തും

തിരുവനന്തപുരം: വീട്ടിലെ വൈദ്യുതി തടസം ഇനി മുൻകൂട്ടി അറിയാം. കെഎസ്ഇബിയുടെ "ബിൽ അലർട്ട് & ഔട്ടേജ് മാനേജ്‌മെന്റ് സിസ്റ്റം"വഴി നിലവിലെ പരാതികൾക്ക് പരിഹാരമാവുകയാണ്. വൈദ്യുതി ബിൽ വിവരങ്ങളും വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകളും എസ്എംഎസ് മുഖാന്തിരം ഉപഭോക്താവിനെ യഥാസമയം അറിയിക്കാനുള്ള സംവിധാനമാണ് കെഎസ്ഇബി അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താവിന്റെ 13 അക്ക കൺസ്യൂമർ നമ്പറും, ബിൽ നമ്പരും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ഈ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കും. ഇതിനായി https://wss.kseb.in/selfservices/registermobile എന്ന ലിങ്കിൽ കയറേണ്ടതാണ്.









0 comments