നേതൃമാറ്റ ചർച്ചകൾക്കു പിന്നാലെ കോൺഗ്രസിൽ പരസ്യപ്പോര്; ആലുവയിൽ പ്രതിഷേധ പോസ്റ്റർ

കൊച്ചി: കെപിസിസി നേതൃമാറ്റവുമായി ബന്ധപ്പെട്ട ചർച്ചകൾക്കു പിന്നാലെ കോൺഗ്രസിൽ പരസ്യപ്പോര്. സേവ് കോൺഗ്രസ് എന്ന പേരിൽ ആലുവയിലും കളമശേരിയിലും വിവിധയിടങ്ങളിൽ പോസ്‌റ്റർ പതിച്ചാണ് തുറന്ന പോര്.
ആലുവ പ്രൈവറ്റ് ബസ് സ്‌റ്റാൻഡ്,പമ്പ് കവല, താലൂക്ക് ഓഫീസ് ,കമ്പനിപ്പടി, മുട്ടം കളമശേരി എന്നിവിടങ്ങളിലാണ് പോസ്‌റ്റർ പ്രത്യക്ഷപ്പെട്ടത്. 'ഫോട്ടോ കണ്ടാൽ പോലും സാധാരാണ കോൺഗ്രസ് പ്രവർത്തകർ തിരിച്ചറിയാത്ത ആന്റോ ആന്റണിയും സണ്ണി ജോസഫുമല്ല കേരളത്തിൽ കോൺഗ്രസിനെ നയിക്കേണ്ടത്' എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്.
കേരളത്തിലെ കോൺഗ്രസുകാർക്ക് ഫോട്ടോ കണ്ടാൽ ആളെ തിരിച്ചറിയാൻ കഴിയുന്ന വ്യക്തിയാകണം കെപിസിസി പ്രസിഡന്റെന്ന് കെ മുരളീധരൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇതേ വാചകങ്ങളോടെയാണ് പോസ്‌റ്റർ. പോസ്‌റ്റർ പ്രത്യക്ഷപ്പെട്ടതും അധ്യക്ഷസ്ഥാനത്തേക്ക് ഇരുവരെയും പരിഗണിക്കുന്നതായും വാർത്തകൾ വന്നതോടെ സമൂഹമാധ്യമങ്ങളിൽ കോൺഗ്രസുകാരുടെ ഗ്രൂപ്പുതിരിഞ്ഞുള്ള അടി രൂക്ഷമായി









0 comments