കോഴിക്കോട് എട്ടാം ക്ലാസുകാരന് ക്രൂരമർദ്ദനം; കുട്ടിയുടെ കർണപുടം തകർന്നു

കോഴിക്കോട്: പയ്യോളിയിൽ എട്ടാം ക്ലാസുകാരന് ഫുട്ബോൾ താരമായ ക്രൂരമർദ്ദനം. പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോൾ മറ്റൊരു സ്കൂളിലെ വിദ്യാർഥികൾ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ കുട്ടിയുടെ കർണപുടം തകർന്നു. തർക്കത്തെ തുടർന്നാണ് ആക്രമണമെന്നാണ് റിപ്പോർട്ടുകൾ. രണ്ടു സ്കൂളിലെയും വിദ്യാർഥികൾ തമ്മിൽ നേരത്തെയും തർക്കങ്ങളുണ്ടായിരുന്നു.
കുട്ടിക്ക് മൂന്ന് മാസത്തേക്ക് വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചു.









0 comments