മകളുടെ ചികിത്സയിലും സംതൃപ്‌തൻ: സർക്കാർ പറഞ്ഞതൊക്കെ തരുമെന്ന് ഉറപ്പ്: വിശ്രുതൻ

കോട്ടയം :
സർക്കാർ പറഞ്ഞതൊക്കെ തരുമെന്ന് ഉറപ്പാണെന്നും മകളുടെ ചികിത്സാ കാര്യത്തിലുൾപ്പെടെ താൻ സംതൃപ്‌തനാണെന്നും കോട്ടയം മെഡിക്കൽ ആശുപത്രിയിലെ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ. കുടുംബത്തിന് 10 ലക്ഷംരൂപ പ്രഖ്യാപിച്ച മന്ത്രിസഭാ യോഗതീരുമാനത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മകളുടെ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സർക്കാർ പറഞ്ഞതുപോലെ ചെയ്യുന്നുണ്ട്. ശസ്‌ത്രക്രിയ കഴിഞ്ഞു. അതിനുപിന്നാലെയും മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം അറിയിക്കാനും മന്ത്രിമാരായ വീണാ ജോർജും വി എൻ വാസവനും വിളിച്ചിരുന്നു. മന്ത്രിമാരെ കുടുംബത്തിന്റെ നന്ദി അറിയിച്ചെന്നും വിശ്രുതൻ പറഞ്ഞു.









0 comments